അചാര്യ പ്രമോദ് നരേന്ദ്രമോദിക്കൊപ്പം  എക്‌സ്‌
India

'മോദിക്ക് ദൈവിക ശക്തിയുടെ അനുഗ്രഹം'; വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ്

കല്‍ക്കി ദാമിന്റെ ശിലാസ്ഥാപന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാമന്ത്രി നരേന്ദ്രമോദിക്ക് ദൈവിക ശക്തിയുടെ അനുഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. കല്‍ക്കി ദാമിന്റെ ശിലാസ്ഥാപന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആദ്യമായാണ് പ്രധാനമന്ത്രി മോദിയെ കണ്ടത്. അദ്ദേഹത്തിന് ഒരു ദൈവിക ശക്തിയുടെ അനുഗ്രഹം ഉണ്ടെന്ന് പറയാന്‍ തനിക്ക് ഒരു മടിയുമില്ല. അദ്ദേഹം ദൈവിക ശക്തിയുടെ പ്രതീകമാണ്. അതുവാക്കുകള്‍ കൊണ്ട് വിവരിക്കാനാകുന്നതെല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സാംബാലില്‍ ഫെബ്രുവരി 19നാണ് ശിലാസ്ഥാപന കര്‍മം നടക്കുകക. 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ലഖ്‌നൗവില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പ്രമോദ് കൃഷ്ണം പരാജയപ്പെട്ടു. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് കോണ്‍ഗ്രസ് നിലപാടിനെതിരെയും കൃഷ്ണം രംഗത്തുവന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT