PM Narendra Modi during the Council of Ministers meeting, in New Delhi, Nov. 18, 2026 (Photo | PTI)
India

'ദാരിദ്ര്യം ഇല്ലാതാക്കിയെങ്കില്‍ ലഹരിയും തുടച്ചുനീക്കാം'; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി

പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ പരാമര്‍ശം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: രാജ്യത്തുനിന്ന് ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കില്‍ ലഹരിയുടെ വിപത്തും തുടച്ചുനീക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നക്‌സലിസം വീണ്ടും തലപൊക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ കൗണ്‍സില്‍ യോഗത്തിലാണ് മോദിയുടെ നിര്‍ദേശം. വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 11 സെക്രട്ടറിമാര്‍ യോഗത്തില്‍ അവതരണങ്ങള്‍ നടത്തി. 50 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റിയതും രാജ്യത്തുനിന്ന് നക്‌സലിസം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ലഹരിമരുന്ന് ഉപയോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രി വൈകാരികനായെന്നും യോഗത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'ഡ്രഗ്‌സ് ഫ്രീ ഇന്ത്യ' എന്ന ലക്ഷ്യം കൈവരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. ലഹരിമരുന്ന് ദുരുപയോഗം രൂക്ഷമായ പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന വിഷയമായി മാറാന്‍ സാധ്യതയുണ്ട്.

ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിശദമായി ചര്‍ച്ചയായി. 2011നും 2023നും ഇടയില്‍ ഇന്ത്യയില്‍ 50 കോടി ആളുകള്‍ കടുത്ത ദാരിദ്ര്യത്തില്‍നിന്ന് പുറത്തുവന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ കടുത്ത ദാരിദ്ര്യനിരക്കില്‍ 90 ശതമാനം കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ നാലില്‍ ഒന്നിലധികം പേരായിരുന്ന കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ 38 പേരില്‍ ഒരാള്‍ എന്ന നിലയിലേക്ക് കുറഞ്ഞു.

ഈ നേട്ടത്തിന് മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് കാരണമെന്ന് മോദി പറഞ്ഞു. പതിറ്റാണ്ടുകളായി 'ഗരീബി ഹഠാവോ' എന്നത് ഒരു മുദ്രാവാക്യമായി മാത്രം നിലനിന്നിരുന്നുവെന്നും എന്നാല്‍ ക്ഷേമപദ്ധതികളിലൂടെ ദാരിദ്ര്യം കുറയ്ക്കാന്‍ തന്റെ സര്‍ക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദരിദ്രര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.

നക്‌സലിസത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി, മാവോയിസ്റ്റ് സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച പ്രദേശങ്ങളില്‍ വീണ്ടും അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 50 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റാന്‍ കഴിഞ്ഞെങ്കില്‍ 2047ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യവും കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047ല്‍ വികസിത രാജ്യമെന്ന ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

If India Can Eliminate Poverty, It Can Eradicate Drugs Too: PM Modi Calls for Stronger Anti-Drug Drive

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷൂട്ടിം​ഗ് താരം വിദർശ കെ വിനോദിന് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ

റോഹിങ്ക്യൻ വംശഹത്യ കേസ്: മ്യാൻമറിനെതിരായ ഹർജിയിൽ ഐസിജെ വിധി വ്യാഴാഴ്ച

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവ് ആത്മഹത്യ ചെയ്തു

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; അപകട ഇന്‍ഷുറന്‍സ് 15 ലക്ഷം രൂപയായി ഉയര്‍ത്തി

അഞ്ചാം ഏകദിനത്തിലെ 'പിഴവ്'; ടീം ഇന്ത്യയ്ക്ക് ഐസിസിയുടെ ശിക്ഷ, 35% പിഴ