പ്രധാനമന്ത്രി നരേന്ദ്രമോദി, എഎന്‍ഐ 
India

സമ്പൂര്‍ണ കുടിവെള്ള വിതരണം, 2.68 കോടി പൈപ്പ് കണക്ഷന്‍; സ്വച്ഛ് ഭാരത്, അമൃത് പദ്ധതികളുടെ രണ്ടാം പതിപ്പിന് തുടക്കമായി 

നഗരങ്ങളെ മാലിന്യമുക്തമാക്കുകയും കുടിവെള്ള ലഭ്യത ഉറപ്പാക്കുകയുമാണ് രണ്ടാം ദൗത്യത്തിന്റെ ലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നഗരങ്ങളെ മാലിന്യമുക്തമാക്കാനും വികസനം സാധ്യമാക്കാനും ലക്ഷ്യമിട്ടുള്ള സ്വച്ഛ് ഭാരത് മിഷന്റെയും അമൃതിന്റെയും രണ്ടാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. നഗരങ്ങളെ മാലിന്യമുക്തമാക്കുകയും കുടിവെള്ള ലഭ്യത ഉറപ്പാക്കുകയുമാണ് രണ്ടാം ദൗത്യത്തിന്റെ ലക്ഷ്യം. ന്യൂഡല്‍ഹിയിലെ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലാണ് മോദി പദ്ധതി ഉദ്ഘാടനം ചെയ്തത്.

അംബേദ്കറിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ ഈ പദ്ധതികള്‍ നിര്‍ണായകമാണെന്ന് മോദി പറഞ്ഞു. അസമത്വം ഇല്ലായ്മ ചെയ്യുന്നതിന് നഗരവികസനത്തിലാണ് അംബേദ്കര്‍ വിശ്വാസം അര്‍പ്പിച്ചിരുന്നത്. ഗ്രാമങ്ങളിലുള്ളവര്‍ മെച്ചപ്പെട്ട ജീവിതം കൊതിച്ചാണ് നഗരങ്ങളില്‍ ചേക്കേറുന്നത്. എന്നാല്‍ അവരുടെ ജീവിതനിലവാരം ഗ്രാമങ്ങളിലേതിനേക്കാള്‍ താഴെയാണ്.ഇതില്‍ മാറ്റം കൊണ്ടുവരാന്‍ പുതിയ പദ്ധതി വഴി സാധിക്കുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. 

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനാണ് സ്വച്ഛ് ഭാരത് മിഷന്‍ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ രണ്ടാം പതിപ്പില്‍ ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതും പ്രാധാന്യം നല്‍കണമെന്ന് മോദി നിര്‍ദേശിച്ചതായി കേന്ദ്ര നഗരവികസനകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

നഗരങ്ങളെ പൂര്‍ണമായി മാലിന്യമുക്തമാക്കുകയാണ് സ്വച്ഛ് ഭാരത് മിഷന്‍ രണ്ടാം പതിപ്പിന്റെ ലക്ഷ്യം. അഴുക്കുചാല്‍ സംവിധാനം കാര്യക്ഷമമാക്കും. ഖരമാലിന്യങ്ങള്‍ ഉറവിടത്തില്‍ നിന്ന് തന്നെ വേര്‍തിരിച്ച് നിര്‍മാര്‍ജ്ജനം ചെയ്യും. ഇതിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കും. 1.41 ലക്ഷം കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.  


രാജ്യത്തെ 4700 നഗരസഭകളില്‍ വീടുകളില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ഉറപ്പാക്കുകയാണ് അമൃത് രണ്ടാം പതിപ്പിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 2.68 കോടി പൈപ്പ് കണക്ഷന്‍ നല്‍കും. മലിനജലം ഒഴുക്കി കളയുന്നതിന് അഴുക്കുചാല്‍ സംവിധാനം. ഇതില്‍ 100 ശതമാനം വിജയം കൈവരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതുവഴി 10.5 കോടി പേര്‍ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി 2.64 കോടി മലിനജലം ഒഴുക്കി കളയുന്നതിനുള്ള പൈപ്പ് സംവിധാനം ഒരുക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് നല്ലതല്ല ഇവ

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT