അസമില്‍ സി -130 വിമാനത്തില്‍ ആദ്യത്തെ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 
India

ദേശീയപാതയില്‍ വിമാനമിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; ചരിത്രനേട്ടം; വിഡിയോ

അടിയന്തര ഘട്ടങ്ങളില്‍ അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഈ സംവിധാനം നിര്‍ണ്ണായകമാകുമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസമില്‍ സി -130 വിമാനത്തില്‍ ആദ്യത്തെ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമില്‍ ഒരുദിവസത്തെ പര്യടനത്തിനത്തിനായി എത്തിയതാണ് മോദി. ശനിയാഴ്ച രാവിലെ അസമിലെ മൊറാന്‍ ബൈപാസിലാണ് വ്യോമസേനയുടെ സി130 ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനത്തില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത്.

അടിയന്തര ഘട്ടങ്ങളില്‍ അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഈ സംവിധാനം നിര്‍ണ്ണായകമാകുമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ദേശീയപാത 127-ല്‍ ഏകദേശം 4.2 കിലോമീറ്റര്‍ നീളത്തില്‍, 100 കോടി രൂപ ചെലവഴിച്ചാണ് ഈ പ്രത്യേക റണ്‍വേ നിര്‍മ്മിച്ചിരിക്കുന്നത്. യുദ്ധസമയത്തോ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിലോ യുദ്ധവിമാനങ്ങള്‍ക്കും ചരക്ക് വിമാനങ്ങള്‍ക്കും സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനും പറന്നുയരാനും ഇത് സഹായിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ഡിബ്രുഗഡ് വിമാനത്താവളത്തിന് ബദലായി ഇത് പ്രവര്‍ത്തിക്കും.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെട്ട 40 മിനിറ്റ് നീണ്ടുനിന്ന വ്യോമപ്രകടനവും നടന്നു. ചബുവ എയര്‍ഫീല്‍ഡില്‍ എത്തിയ പ്രധാനമന്ത്രിയെ അസം ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവര്‍ സ്വീകരിച്ചു. ഈ സന്ദര്‍ശനത്തില്‍ വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനായി 5,450 കോടി രൂപയുടെ മറ്റ് പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ബിജെപിയുടെ പൊതുസമ്മേളനത്തിലും മോദി സംബന്ധിക്കും. ഇന്ത്യയിലെ ആദ്യത്തെ എമര്‍ജന്‍സി ലാന്‍ഡിങ് സൗകര്യം 2021-ല്‍ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് ഉദ്ഘാടനം ചെയ്തത്.

PM Modi Makes Historic Landing Aboard C-130J Aircraft On Assam Highway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റാപ്പിഡ് റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി

8000 രൂപയില്‍ താഴെ വില, പുതിയ ബജറ്റ് ഫോണുമായി ലാവ; അറിയാം യുവ സ്റ്റാര്‍ 3 ഫീച്ചറുകള്‍

'ഭയന്നോടുന്നവനല്ല, മുരളീധരന്‍'; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടി

'വിവാഹനിശ്ചയം മറച്ചു വച്ച് ആ മലയാള നടൻ ഡേറ്റിങ്ങിന് വിളിച്ചു, ഞെട്ടിപ്പോയി'; വെളിപ്പെടുത്തി മംമ്ത

കേടുവന്ന മുട്ട എങ്ങനെ തിരിച്ചറിയാം

SCROLL FOR NEXT