PM Modi, Rahul Gandhi 
India

കോണ്‍ഗ്രസ് തങ്ങളുടെ 'പരാജയപ്പെട്ട ഉത്പന്നം' എത്രനാള്‍ ലോഞ്ച് ചെയ്യും? രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദി

മറ്റ് പാര്‍ട്ടികളുടെ വളര്‍ച്ച തടസ്സപ്പെടുത്തുന്ന 'പരാഹ്ന ജീവി'യാണ് കോണ്‍ഗ്രസ് എന്നും പ്രധാനമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നിരന്തര ശ്രമങ്ങളെ രൂക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് തങ്ങളുടെ 'പരാജയപ്പെട്ട ഉത്പന്നം' എത്രകാലം ലോഞ്ച് ചെയ്യാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം ചോദിച്ചു. വിദേശത്ത് ചെന്ന് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനും രാജ്യത്തിന്റെ കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ തേടാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഒരു കുടുംബത്തിന്റെ പരാജയത്തിന്റെ കറ മറയ്ക്കാന്‍ വേണ്ടിമാത്രം രാജ്യത്തിന്റെ നേട്ടങ്ങളും വളര്‍ച്ചയും കോണ്‍ഗ്രസ് അപകടത്തിലാക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. എന്‍ഡിടിവി വേള്‍ഡ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കോണ്‍ഗ്രസ് തങ്ങളുടെ പരാജയപ്പെട്ട ഉത്പന്നം ലോഞ്ച് ചെയ്യാന്‍ രാജ്യത്തെ എത്രകാലം പണയപ്പെടുത്തും എന്ന് എനിക്കറിയില്ല. ഒരു വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസ് തങ്ങളുടെ നേതാവിനെ ലോഞ്ച് ചെയ്യാന്‍ നടത്തുന്ന പരാജയപ്പെട്ട ശ്രമങ്ങള്‍ പോലെ ഇത്രയധികം ലോഞ്ചുകള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ പോലും ഉണ്ടാകാറില്ല. എല്ലാ രാജ്യങ്ങളും പുതിയ ലോകക്രമത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഇന്ത്യയില്‍ ചിലര്‍ അക്രമം സ്വപ്നം കാണുകയാണ്. രാജ്യത്തിന്റെ ശക്തമായ മുഖം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിന് പകരം, അവര്‍ വിദേശത്ത് പോയി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുകയും വിദേശ ശക്തികളോട് ഇടപെടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു' -മോദി പറഞ്ഞു.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന 'പരാഹ്ന ജീവി'യാണ് കോണ്‍ഗ്രസ് എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അധികാരം നഷ്ടപ്പെട്ടതിലുള്ള നിരാശയാണ് അവര്‍ പ്രകടിപ്പിക്കുന്നതെന്നും പറഞ്ഞു. പാര്‍ട്ടി സ്വയം നശിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി രാജ്യത്തിന്റെ മഹത്വത്തെയും നേട്ടങ്ങളെയും ബലിയാടക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PM Modi Mocks Congress Over 'Failed Product' Rahul Gandhi Launch, Accuses Party of Defaming India Abroad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വന്തം കുഞ്ഞുങ്ങളെ ആരെങ്കിലും പരീക്ഷണത്തിന് നല്‍കുമോ?, മരുന്നു കമ്പനികളുമായുള്ള മന്ത്രിയുടെ ബന്ധം അന്വേഷിക്കണം'; കെ മുരളീധരനെതിരെ മുന്‍ ആരോഗ്യമന്ത്രിമാര്‍

ആർലേക്കർക്ക് ഔദ്യോ​ഗിക യാത്രയയപ്പ് നൽകി സർക്കാർ; പുതിയ ​ഗവർണർക്ക് ഊഷ്മള വരവേൽപ്പ്, സത്യപ്രതിജ്ഞ നാളെ

ശബരിമല തീർഥാടകർക്ക് ആശ്വാസം; സംസ്ഥാനത്ത് എവിടെ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ബസ് ചാർട്ട് ചെയ്യാം

കഫീന്‍ വന്ധ്യതയ്ക്ക് കാരണമാകുമോ? ദിവസം മൂന്ന് കപ്പ് കാപ്പി കുടിക്കുന്നവര്‍ അറിയേണ്ടത്

ശിവഗിരി മഠം ട്രസ്റ്റ്‌ തെരഞ്ഞെടുപ്പ്: നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് തോൽവി; സമിതിയിൽ പുതുതായി 5 പേർ‌