സൈനികരുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ പങ്കുവെച്ച ചിത്രം
India

ആദംപൂര്‍ വ്യോമതാവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം; സൈനികര്‍ക്ക് രാജ്യത്തിന്റെ നന്ദി അറിയിച്ച് മോദി

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തെ തുടര്‍ന്ന് സൈനികര്‍ക്ക് രാജ്യത്തിന്റെ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തെ തുടര്‍ന്ന് സൈനികര്‍ക്ക് രാജ്യത്തിന്റെ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ച് ദിവസങ്ങള്‍ക്ക് ശേഷം നരേന്ദ്ര മോദി ചൊവ്വാഴ്ച പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയാണ് സൈനികരെ അഭിനന്ദിച്ചത്.

സൈനികര്‍ക്കൊപ്പം ആശയവിനിമയം നടത്താനും മോദി സമയം ചെലവഴിച്ചു. ആദംപൂര്‍ വ്യോമതാവളത്തിലെ സുരക്ഷാ സ്ഥിതിഗതികള്‍ മോദി വിലയിരുത്തി. ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂറിന്' ശേഷം മെയ് 9, 10 തീയതികളിലെ രാത്രിയില്‍ പാകിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ച വ്യോമസേനാതാവളങ്ങളില്‍ ആദംപൂരും ഉള്‍പ്പെടുന്നു.

ആദംപൂരിലെ ഇന്ത്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ജെഎഫ്-17 യുദ്ധവിമാനങ്ങളില്‍ നിന്ന് തൊടുത്തുവിട്ട ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തുവെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് പാകിസ്ഥാന്റെ വ്യാജ ആരോപണമാണ് എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇന്ത്യന്‍ സായുധ സേന അചഞ്ചലമായ ധൈര്യം പ്രകടിപ്പിച്ചതായാണ് കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT