മോദിയുടെ കൂറ്റന്‍ മണല്‍ശില്‍പ്പം ചിത്രം /ട്വിറ്റര്‍ 
India

2035 കടല്‍ചിപ്പികള്‍ കൊണ്ട് നരേന്ദ്ര മോദിക്ക് കൂറ്റന്‍ മണല്‍ശില്‍പം; വൈറല്‍

2335 കടല്‍ചിപ്പികള്‍കൊണ്ട് അലങ്കരിച്ചാണ് ശില്‍പ്പം തീര്‍ത്തത്.

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനത്തില്‍ പുരി കടല്‍ത്തീരത്ത് കൂറ്റന്‍ മണല്‍ ശില്‍പ്പം നിര്‍മ്മിച്ച് കലാകാരന്‍ സുദര്‍ശന്‍ പട്‌നായിക്. 2335 കടല്‍ചിപ്പികള്‍കൊണ്ട് അലങ്കരിച്ചാണ് ശില്‍പ്പം തീര്‍ത്തത്. മണല്‍ശില്‍പ്പത്തിന്റെ ചിത്രം സുദര്‍ശന്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു.

ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍. ഭാരതമാതാവിനെ ദീര്‍ഘകാലം സേവിക്കാന്‍ അദ്ദേഹത്തിന് ആരോഗ്യവും ദീര്‍ഘായുസുമുണ്ടാവട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 2035 കടല്‍ ചിപ്പികള്‍ കൊണ്ടാണ് ശില്‍പം തീര്‍ത്തതെന്നും അദ്ദേഹം പറയുന്നു. 

പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്. സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരിലാണ് പരിപാടികള്‍. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ഭാരത് മാതാ ക്ഷേത്രത്തില്‍ 71,000 മണ്‍ചിരാതുകള്‍ തെളിയിച്ചുകൊണ്ടാണ് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി റേഷന്‍ കിറ്റ് വിതരണം, രക്തദാന ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ബിജെപി നടത്തും. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 14 കോടി സൗജന്യ റേഷന്‍ കിറ്റുകളും വിതരണം ചെയ്യും. കിറ്റുകളില്‍ 'നന്ദി മോദിജി' എന്ന് പ്രിന്റ് ചെയ്തിരിക്കും. 

ബൂത്ത് തലത്തില്‍ നിന്ന് പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ച്  അഞ്ച് കോടി  പോസ്റ്റ്കാര്‍ഡുകള്‍ അയക്കുമെന്ന് ബിജെപി അറിയിച്ചിരുന്നു. ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ച രാജ്യത്തെ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും ഭക്ഷണം വിതരണം ചെയ്യും. കിസാന്‍ മോര്‍ച്ച 71 കര്‍ഷകരെ ആദരിക്കുന്ന ചടങ്ങിനും മഹിളാ മോര്‍ച്ച, 71 കോവിഡ് പോരാളികളേയും ആദരിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT