വിഡിയോ സ്ക്രീൻഷോട്ട് 
India

ഓടുന്ന സ്​കോർപിയോയുടെ മുകളിൽ യുവാവിന്റെ പുഷ്അപ്പ്; 'സമ്മാന'വുമായി പൊലീസ്, വിഡിയോ വൈറൽ 

ഓടുന്ന സ്​കോർപിയോയുടെ മുകളിൽ കയറി പുഷ്​അപ്പ്​ എടുക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: യുവാവിന്റെ പുഷ്അപ്പ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സമ്മാനവുമായി ഉത്തർപ്രദേശ്​ പൊലീസ്​. ഓടുന്ന സ്​കോർപിയോയുടെ മുകളിൽ കയറി പുഷ്​അപ്പ്​ എടുക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഇതിനുപിന്നാലെ യുവാവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പിഴ അടപ്പിച്ചു. 

ഫിറോസാബാദിൽ വച്ച് ഷൂട്ട് ചെയ്തിരിക്കുന്ന ഈ​ വിഡിയോ ലക്ഷകണക്കിനു പേരാണ് കണ്ടത്. സമാജ്​വാദി പാർട്ടി നേതാവ്​ കൃഷ്​ണ മുരാരി യാദവിൻറെ മകൻ ഉജ്വൽ യാദവാണ്​​ വിഡിയോയിൽ. കൃഷ്​ണ മുരാരിയുടെ ഉടമസ്​ഥതയിലുള്ളതാണ്​ വാഹനം. ഇരുവരെയും യു പി പൊലീസ്​ സ്​റ്റേഷനിലേക്ക്​ വിളിച്ചുവരുത്തി. ഇവരുടെ വിഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടു. 

'ചില പുഷ്​അപ്പുകൾ നിയമത്തിൻറെ പരിധിയിൽ വരും' എന്ന അടിക്കുറിപ്പോടെയാണ്​ വിഡിയോ പോസ്റ്റ്​ ചെയ്​തിരിക്കുന്നത്​. 'നിങ്ങൾ കഠിനമായി പരിശ്രമിക്കുകയാണെങ്കിൽ തീർച്ചയായും പ്രതിഫലം നിങ്ങളെ തേടിയെത്തും' എന്ന വാചകവും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​​. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി