പ്രതീകാത്മക ചിത്രം 
India

11കാരന് വിവാഹം; വധു അമ്പലത്തിലെ 'ദേവി'! അമ്പരപ്പിക്കുന്ന ആചാരം

11കാരന് വിവാഹം; വധു അമ്പലത്തിലെ 'ദേവി'! അമ്പരപ്പിക്കുന്ന ആചാരം

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: ആചാരത്തിന്റെ പേരില്‍ പ്രാദേശികമായി ആരാധിക്കുന്ന ദേവിയുടെ വേഷത്തില്‍ എത്തിയ സ്ത്രീക്ക് 11കാരനെ വിവാഹം കഴിച്ച് നല്‍കാന്‍ ശ്രമം! സംഭവം പൊലീസ് ഇടപെട്ട് തടഞ്ഞു. മഹാരാഷ്ട്രയിലെ പുനെയ്ക്കടുത്ത് ബാരാമതിയിലാണ് വിചിത്ര സംഭവം. 

ബാരാമതിയിലെ ഗുണവതിയെന്ന ഗ്രാമത്തിലാണ് അമ്പരപ്പിക്കുന്ന ആചാരം. ജന്‍മാല്‍ എന്ന പ്രാദേശിക ആചാരത്തിന്റെ ഭാഗമായാണ് 11കാരനെ തങ്ങള്‍ ആരാധിക്കുന്ന ദേവിക്ക് വിവാഹം കഴിച്ച് നല്‍കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. നാടോടി സംഘത്തില്‍പ്പെട്ട ഒരു സ്ത്രീ ദേവിയുടെ വേഷത്തില്‍ വന്ന് ചടങ്ങില്‍ വച്ച് കുട്ടിയെ വിവാഹം കഴിക്കും. അതിന് പിന്നാലെ കുട്ടിയെ നാടോടി സംഘത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നതാണ് ജന്‍മാല്‍ എന്ന ആചാരം.

തങ്ങള്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടിയെ ആചാരത്തിന്റെ ഭാഗമായി ഇത്തരത്തില്‍ വിവാഹം കഴിച്ച് നല്‍കാമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ചടങ്ങ് നടത്താന്‍ ഒരുങ്ങിയത്. വിവാഹത്തോടനുബന്ധിച്ച് 400 പേരെ ക്ഷണിച്ചുള്ള വിരുന്നും സംഘടിപ്പിച്ചിരുന്നു. 

അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി എന്ന സംഘടന പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി വിവാഹം തടഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി പ്രവര്‍ത്തകരും പൊലീസും 11കാരന്റെ മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയതോടെ ഇവര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതികൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT