പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവിനെ സഹോദരങ്ങള്‍ ചേര്‍ന്ന് കൊന്നതായി ഭാര്യ കരഞ്ഞുപറഞ്ഞു; ചിതയില്‍ വച്ചിരുന്ന മൃതദേഹം 'കസ്റ്റഡിയില്‍'; ഉത്തര്‍പ്രദേശില്‍ നാടകീയ സംഭവം 

ഉത്തര്‍പ്രദേശില്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് മുന്‍പ് നാടകീയ സംഭവങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് മുന്‍പ് നാടകീയ സംഭവങ്ങള്‍. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ സഹോദരങ്ങള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാര്യ കരഞ്ഞ് പറഞ്ഞതിന് പിന്നാലെ സംസ്‌കരിക്കാനായി ചിതയില്‍ വച്ചിരുന്ന മൃതദേഹം ഉത്തര്‍പ്രദേശ് പൊലീസ് എത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഉത്തര്‍പ്രദേശ് പൊലീസിലെ ഡയല്‍ 112 എമര്‍ജന്‍സി സര്‍വീസിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.

മൊറാദാബാദില്‍ ഞായറാഴ്ചയാണ് സംഭവം. കൊലപാതകത്തിന് ഇരയായ ആളുടെ മൃതദേഹം സംസ്‌കരിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എമര്‍ജന്‍സി സര്‍വീസിന്റെ നേതൃത്വം വഹിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ ഗജേന്ദ്ര സിങ്ങും സംഘവും സംഭവസ്ഥലത്തേയ്ക്ക് കുതിച്ചത്. ബില്ലാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം സംസ്‌കരിക്കാനായി ചിതയില്‍ വച്ചിരുന്ന മൃതദേഹം എടുത്തുമാറ്റി. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. മുനീഷാണ് മരിച്ചത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന ഭാര്യ പൂനത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. അടുത്തിടെ കുടുംബക്കാര്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കണമോ എന്നതിനെ കുറിച്ച തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT