വീഡിയോ ദൃശ്യം 
India

രാത്രിയില്‍ റോഡരികില്‍ ഒറ്റയ്ക്ക് നിന്ന യുവതിയെ പീഡിപ്പിച്ച് പൊലീസുകാരന്‍; ഞെട്ടിച്ച് വീഡിയോ

പൊലീസുകാരന്‍ യുവതിയെ പിടിച്ച് വലിക്കുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതും വിഡിയോയില്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: രാത്രി റോഡരികില്‍ നില്‍ക്കുന്ന യുവതിയെ പീഡിപ്പിച്ച് പൊലീസുകാരന്‍. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. മധ്യപ്രദേശിലെ പൊലീസുകാരനാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്.  പൊലീസുകാരന്റെ വീഡിയോ 

ബൈക്കിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് റോഡരികില്‍ നിന്നിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്. പൊലീസുകാരന്‍ യുവതിയെ പിടിച്ച് വലിക്കുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതും വിഡിയോയില്‍ കാണാം. മധ്യപ്രദേശിലെ ഹൗന്‍മാന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

അയാളുടെ പിടിയില്‍നിന്ന് കുതറാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നുമുണ്ട്.ഏറെ പരിശ്രമത്തിനു ശേഷം അവള്‍ സ്വയം രക്ഷപ്പെട്ടെങ്കിലും യൂണിഫോം ധരിച്ചയാള്‍ ബൈക്കില്‍ അവളെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭയന്നു വിറച്ച പെണ്‍കുട്ടി പിന്നീട് റോഡിന്റെ മറുവശത്തേക്ക് ഓടുന്നതുകാണാം.

സാമൂഹിക മാധ്യമങ്ങളില്‍ ഈ പൊലീസുകാരനെതിരെ വലിയ രോഷമാണ് ഉയരുന്നത്. കുറ്റാരോപിതനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT