മഹാരാഷ്്ട്ര വനം മന്ത്രി സഞ്ജയ് റാത്തോഡ് /ചിത്രം ഫെയ്‌സ്ബുക്ക്‌ 
India

22 കാരിയായ ടിക് ടോക് താരത്തിന്റെ മരണം; മഹാരാഷ്ട്ര മന്ത്രി രാജിവച്ചു

'ടിക്​ ടോക്​' താരം 22 കാരി പൂജ പൂജ ചവാന്‍റെ  ആത്​മഹത്യയുമായി ബന്ധപ്പെട്ട്​ ആരോപണ വിധേയനായ മഹാരാഷ്​ട്ര വനംമന്ത്രി സഞ്​ജയ്​ റാത്തോഡ്​ രാജിവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: 'ടിക്​ ടോക്​' താരം 22 കാരി പൂജ പൂജ ചവാന്‍റെ  ആത്​മഹത്യയുമായി ബന്ധപ്പെട്ട്​ ആരോപണ വിധേയനായ മഹാരാഷ്​ട്ര വനംമന്ത്രി സഞ്​ജയ്​ റാത്തോഡ്​ രാജിവച്ചു. വിദർഭയിൽ നിന്നുള്ള ശിവസേന നേതാവും ബഞ്ചാര സമുദായത്തിലെ പ്രബലനുമാണ്​ റാത്തോഡ്​​. തിങ്കളാഴ്​ച സംസ്​ഥാന നിയമസഭ ബജറ്റ്​ സമ്മേളനം ആരംഭിക്കാരിനിരിക്കെയാണ്​ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയെ കണ്ട്​ രാജിക്കത്ത്​ നൽകിയത്​. 

 സഞ്ജയ്​ റാത്തോഡും പൂജയുടെ ബന്ധുവും തമ്മിൽ നടത്തിയതായി ആരോപിക്കുന്ന ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ റാത്തോഡിന്‍റെ രാജിക്കായി ബിജെപി രം​ഗത്ത് എത്തിയിരുന്നു. പൂജയുടെ ഗർഭമലസിയതുമായി ബന്ധപ്പെട്ട രേഖകളും മന്ത്രിയെ സംശയമുനയിലാക്കി.

സംഭവത്തിൽ മുഖ്യമന്ത്രിയുടെ​ ഉത്തരവിനെ തുടർന്ന്​ അന്വേഷണം നടക്കുന്നുണ്ട്​. കഴിഞ്ഞ 16ന്​ മുഖ്യനെ കണ്ട്​ റാത്തോഡ്​ രാജി സന്നദ്ധത അറിയിച്ചെങ്കിലും ബഞ്ചാര സമൂദായത്തിന്‍റെ സമ്മർദം ഭയന്ന് സ്വീകരിച്ചിരുന്നില്ല.മന്ത്രിക്കെതിരായ ആരോപണങ്ങൾ പൂജയുടെ ബന്ധുക്കൾ നിഷേധിച്ചിട്ടുണ്ട്​. കഴിഞ്ഞ ഏഴിനാണ്​ പുനെയിൽ സഹോദരൻ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന്​ വീണ്​ പൂജ മരിച്ചത്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്‍; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ