ജനസംഖ്യാ മാറ്റം നിരീക്ഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ച് ആഭ്യന്തര വകുപ്പ് | പ്രതീകാത്മക ചിത്രം  AI Generated
India

രാജ്യാതിര്‍ത്തിയിലെ ജനസംഖ്യാ മാറ്റം; ഉന്നതതല സമിതിക്ക് അമിത് ഷായുടെ നിര്‍ദേശം

അനധികൃത കുടിയേറ്റം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ വിവിധ പ്രദേശങ്ങളിലെ ജനസംഖ്യാ ഘടനയില്‍ എന്തെല്ലാം മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ശാസ്ത്രീയമായി പഠിക്കണമെന്നാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ന്യൂഡല്‍ഹി: രാജ്യാതിര്‍ത്തികളില്‍ സംഭവിക്കുന്ന ജനസംഖ്യാ മാറ്റങ്ങള്‍ വിശദമായി പഠിക്കണമെന്ന് ഉന്നതതല സമിതിയോട് നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

അനധികൃത കുടിയേറ്റവും മറ്റ് അസ്വാഭാവിക ഘടകങ്ങളും മൂലമുണ്ടാകുന്ന ജനസംഖ്യാ വ്യതിയാനങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയെയും സാമൂഹിക ഘടനയെയും ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നത്.

ശനിയാഴ്ച ചേര്‍ന്ന ഉന്നതതല സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച അമിത് ഷാ, അതിര്‍ത്തി പ്രദേശങ്ങള്‍, മെട്രോ നഗരങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സമിതിയോട് ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ വിവിധ പ്രദേശങ്ങളിലെ ജനസംഖ്യാ ഘടനയില്‍ എന്തെല്ലാം മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ശാസ്ത്രീയമായി പഠിക്കണമെന്നാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജനസംഖ്യാ മാറ്റങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രാലം ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പ്രകാശ് പ്രഭാകര്‍ നാവ്‌ലേക്കറാണ് സമിതിയുടെ അധ്യക്ഷന്‍. ജനസംഖ്യാ മാറ്റങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തെയും ദേശീയ സുരക്ഷയെയും നേരിട്ട് ബാധിക്കുന്ന വിഷയമാണെന്ന് സമിതി രൂപീകരിച്ചപ്പോള്‍ തന്നെ അമിത് ഷാ വ്യക്തമാക്കിയിരുന്നു. സമാധാന സാഹചര്യം, സാമൂഹിക ഘടനയിലെ മാറ്റങ്ങള്‍, ആദിവാസി സമൂഹങ്ങളുടെ നിലനില്‍പ്പ് തുടങ്ങിയ മേഖലകളിലും ഇത്തരം വ്യതിയാനങ്ങള്‍ സ്വാധീനം ചെലുത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് നടക്കുന്ന അസാധാരണ ജനസംഖ്യാ മാറ്റങ്ങള്‍ കണ്ടെത്തുകയും അവയുടെ കാരണങ്ങള്‍ വിശകലനം ചെയ്യുകയുമാണ് സമിതിയുടെ പ്രധാന ചുമതല. മതപരവും സാമൂഹികവുമായ ജനസംഖ്യാ വളര്‍ച്ചയിലോ കുറവിലോ അസാധാരണ പ്രവണതകള്‍ ഉണ്ടോയെന്ന് പരിശോധിക്കും. അതോടൊപ്പം അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനങ്ങള്‍, അനധികൃത കുടിയേറ്റം, തൊഴില്‍ അവസരങ്ങള്‍, സാമ്പത്തിക സാഹചര്യങ്ങള്‍, പരിസ്ഥിതി ഘടകങ്ങള്‍ എന്നിവ ജനസംഖ്യാ മാറ്റങ്ങള്‍ക്ക് എങ്ങനെ കാരണമാകുന്നുവെന്നും പഠനവിധേയമാക്കും.

അനധികൃത കുടിയേറ്റം, അസ്വാഭാവിക കുടിയേറ്റ മാതൃകകള്‍, ആസൂത്രിത കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും സമിതി വിശദമായി പരിശോധിക്കും. ചില പ്രദേശങ്ങളില്‍ രാജ്യത്തെ പൊതുവായ ജനസംഖ്യാ പ്രവണതകളില്‍ നിന്ന് വ്യത്യസ്തമായി നടക്കുന്ന മത-സാമൂഹിക ഘടനാ മാറ്റങ്ങള്‍ പ്രത്യേകം വിലയിരുത്താനും നിര്‍ദേശമുണ്ട്.

ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ നിയമപരമായും സമയബന്ധിതമായും കണ്ടെത്തുന്നതിനും തടങ്കലില്‍ പാര്‍പ്പിക്കുന്നതിനും പിന്നീട് നാടുകടത്തുന്നതിനുമുള്ള സ്ഥിരമായ പ്രവര്‍ത്തനരീതി രൂപീകരിക്കുന്നതിനുള്ള ശുപാര്‍ശകളും സമിതി സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിനായി നിയമപരവും ഭരണപരവുമായ മാറ്റങ്ങള്‍ ആവശ്യമാണോയെന്നും പരിശോധിക്കും.

Population change at national borders; Amit Shah's suggestion to high-level committee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്