ശിവകുമാറിനായി പോസ്റ്റർ/ എഎൻഐ 
India

'പുതിയ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍'

ഡി കെ ശിവകുമാറിന്റെ ബംഗലൂരുവിലെ വീടിന് മുന്നിലാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരം നേടിയതോടെ മുഖ്യമന്ത്രി പദവിക്കായി കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ സമ്മര്‍ദ്ദം തുടരുകയാണ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ളത്. ഇരുവര്‍ക്കും വേണ്ടി പോസ്റ്റര്‍ പോരും രൂക്ഷമായി. 

ഡി കെ ശിവകുമാറിന്റെ ബംഗലൂരുവിലെ വീടിന് മുന്നിലാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയാക്കണം എന്ന് പരോക്ഷമായി ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പോസ്റ്റര്‍. 

'കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍' എന്ന് പോസ്റ്ററില്‍ കുറിച്ചിട്ടുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ശിവകുമാറിന്റെ ജന്മദിനം മെയ് 15 നാണ്. ഇതുകൂടി സൂചിപ്പിച്ചുകൊണ്ടു തയ്യാറാക്കിയതാണ് പോസ്റ്ററുകള്‍. കനകപുരയില്‍ നിന്നും 1,22, 392 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശിവകുമാര്‍ വിജയിച്ചത്. 

മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീടിനു മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുകൂട്ടരും മുഖ്യമന്ത്രിസ്ഥാനത്തിനായി ശക്തമായി നിലയുറപ്പിച്ചാല്‍, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം കൈക്കൊള്ളും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT