കര്‍ണാടകയിലേത് 'മോദിയുടെ തോല്‍വി' അല്ല: ബസവരാജ ബൊമ്മെ

'ഏതെങ്കിലും ഒരു സമുദായം പ്രത്യേകമായി മാറി നിന്നതല്ല ബിജെപിയുടെ തോല്‍വിക്ക് കാരണം'
ബസവരാജ ബൊമ്മെ/ എഎൻഐ
ബസവരാജ ബൊമ്മെ/ എഎൻഐ

ബംഗലൂരു: കര്‍ണാടക നിയമസഭതെരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയം നരേന്ദ്രമോദിയുടെ തോല്‍വി അല്ലെന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. മോദി ദേശീയ നേതാവാണ്. തോല്‍വിക്ക് പല കാരണങ്ങളുണ്ടെന്നും ബൊമ്മെ പ്രതികരിച്ചു. 

ഏതെങ്കിലും ഒരു സമുദായം പ്രത്യേകമായി മാറി നിന്നതല്ല ബിജെപിയുടെ തോല്‍വിക്ക് കാരണം. പല സമുദായങ്ങളില്‍ നിന്നും വോട്ട് ചര്‍ച്ചയുണ്ടായി. തോല്‍വി ബിജെപി വിനയത്തോടെ അംഗീകരിക്കുന്നു. തോല്‍വിയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും ബൊമ്മൈ പറഞ്ഞു. 

കോണ്‍ഗ്രസ് രാജ്യമാകെ തോറ്റ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന് ഇന്ത്യയാകെ നഷ്ടപ്പെട്ടിരിക്കുകയാണ്. പരാജയം ആഴത്തില്‍ പഠിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായി തിരിച്ചുവരും. നിയമസഭ പരാജയത്തിന്റെ പേരില്‍ കര്‍ണാടക ബിജെപി പ്രസിഡന്റ് നളിന്‍കുമാര്‍ കട്ടില്‍ രാജിവെക്കേണ്ടതില്ലെന്നും ബസവരാജ ബൊമ്മെ പറഞ്ഞു. 

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബൊമ്മെ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് രാജി നല്‍കിയിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തവും ബസവരാജ ബൊമ്മെ എറ്റെടുത്തിരുന്നു. പരാജയത്തോടെ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് അധികാരമുണ്ടായിരുന്ന ഏക സംസ്ഥാനവും കൈവിട്ടു. കര്‍ണാടകയില്‍ ബിജെപിക്ക് 66 സീറ്റാണ് ലഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com