India

വൈദ്യുതി മോഷണം: എംപിക്ക് 1.91 കോടി രൂപ പിഴ; വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു

ലോക്‌സഭാംഗവും സമാജ് വാദി പാര്‍ട്ടി നേതാവുമായ സിയാ ഉര്‍ റഹ്മാനാണ് വൈദ്യുതി വകുപ്പ് പിഴ ചുമത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: വൈദ്യുതി മോഷ്ടിച്ച കേസില്‍ സംഭാല്‍ എംപിക്ക് രണ്ടു കോടിയോളം രൂപ പിഴ. ലോക്‌സഭാംഗവും സമാജ് വാദി പാര്‍ട്ടി നേതാവുമായ സിയാ ഉര്‍ റഹ്മാനാണ് വൈദ്യുതി വകുപ്പ് പിഴ ചുമത്തിയത്. 1.91 കോടി രൂപ പിഴ അടയ്ക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. എംപിയുടെ വസതിയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.

വൈദ്യുതി മോഷണത്തില്‍ എംപി സിയാ ഉര്‍ റഹ്മാനെതിരെ ഇലക്ട്രിസിറ്റി ആക്റ്റ് 2003 സെക്ഷന്‍ 135 പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് സിയാ ഉര്‍ റഹ്മാന്റെ പിതാവ് മംലുക്കൂര്‍ റഹ്മാന്‍ ബാര്‍ഖിനെതിരെയും കേസെടുത്തിട്ടുണ്ട്.

വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മീറ്ററുമായി കണക്ട് ചെയ്യാതെ സിയാ ഉര്‍ റഹ്മാന്‍ വൈദ്യുതി മോഷ്ടിച്ചിരുന്നത് കണ്ടെത്തുന്നത്. എന്‍ജിനീയര്‍മാരായ വി കെ ഗംഗല്‍, അജയ് കുമാര്‍ ശര്‍മ എന്നിവരെ പരിശോധനയ്ക്കിടെ എംപിയുടെ പിതാവ് അധിക്ഷേപിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ