India

'കിഴക്കോ പടിഞ്ഞാറോ തെക്കോ വടക്കോ..., എവിടെ പോയാലും ബിജെപി', രാജസ്ഥാനില്‍ പാര്‍ട്ടിക്ക് മികച്ച വിജയമെന്ന് പ്രകാശ് ജാവഡേക്കര്‍ 

1990 പഞ്ചായത്ത് സമിതികളില്‍ ബിജെപി വിജയിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍  അവകാശപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍  1990 പഞ്ചായത്ത് സമിതികളില്‍ ബിജെപി വിജയിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍.  14 ജില്ലാ പരിഷത്തിലും 93 ബ്ലോക്ക് പഞ്ചായത്തിലും കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി വിജയിച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ 21 ജില്ലകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 21 ജില്ലാ പരിഷത്തില്‍ 14 ഇടത്തും ബിജെപിയാണ് വിജയിച്ചത്. അഞ്ചിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായതെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവുമായി നാലു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. 222 ബ്ലോക്ക് പഞ്ചായത്തുകളില്‍ 93 ഇടത്തും ബിജെപിയാണ് വിജയിച്ചത്. 

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്നതിനിടെ, രാജസ്ഥാനിലെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണ് എന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാജസ്ഥാനില്‍ മാത്രമല്ല, ബിഹാര്‍, തെലങ്കാന, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഫലങ്ങളും ബിജെപിക്ക് അനുകൂലമായിരുന്നു. രാജ്യമൊട്ടാകെ ബിജെപിയുടെ പരിഷ്‌കരണ നയങ്ങളില്‍ സംതൃപ്തരാണെന്ന് വ്യക്തമാക്കുന്നതാണ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി. 
കിഴക്കോ, പടിഞ്ഞാറോ, തെക്കോ, വടക്കോ..., എവിടെ പോയാലും അവിടെയെല്ലാം ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

'നീ എന്നെ തല്ലാനോ വെടി വയ്ക്കാനോ പാടില്ല! അത് ഓക്കെയാണെങ്കിൽ ഞാൻ 'ജയിലർ 2' വിൽ അഭിനയിക്കാം'; മിഥുൻ പറഞ്ഞതിനെക്കുറിച്ച് രജനി

നാട്ടികയിലെ ടോൾ പിരിവ്: ടിഎൻ പ്രതാപന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്

'ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ചെയ്താല്‍ മതി, കുടുംബത്തെ പോറ്റാം'; എഐ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുമെന്ന് ജെഫ് ബെസോസ്

ജിദ്ദയിൽ ഇറങ്ങിയ ഫിലോമിന എവിടെ? ആശങ്കയിൽ വയനാട്ടിലെ കുടുംബം