കൊല്ക്കത്ത: പശ്ചിമബംഗാളില് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില് ബിജെപി രണ്ടക്കം കടന്നാല് താന് ട്വിറ്റര് ഉപേക്ഷിക്കുമെന്ന് തൃണമൂല് കോണ്ഗ്രസിന്റെ പ്രചാരണ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്ന പ്രശാന്ത് കിഷോര്. 2021ലാണ് ബംഗാളില് നിയമസഭ തെരഞ്ഞെടുപ്പ് വരുന്നത്. അതിന് മുന്നോടിയായി ബിജെപിയും തൃണമൂല് കോണ്ഗ്രസും തമ്മിലുള്ള നേര്ക്കുനേര് പോരാട്ടം മുറുകിയ പശ്ചാത്തലത്തിലാണ് പ്രശാന്ത് കിഷോറിന്റെ വെല്ലുവിളി.
പശ്ചിമ ബംഗാളില് രണ്ടക്കം കടക്കാന് തന്നെ ബിജെപി പാടുപെടുമെന്ന് പ്രശാന്ത് കിഷോര് അഭിപ്രായപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്ന്ന ബിജെപ നേതാവുമായ അമിത് ഷായുടെ പശ്ചിമ ബംഗാള് പര്യടനത്തിന് ശേഷമാണ് പ്രശാന്ത് കിഷോറിന്റെ അഭിപ്രായപ്രകടനം. 294ല് 200 സീറ്റും നേടി ബിജെപി അധികാരത്തില് വരുമെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. എന്നാല് രണ്ടക്കം കടക്കാന് പോലും ബിജെപി പാടുപെടുമെന്നാണ് പ്രശാന്ത് കിഷോര് പറയുന്നത്.
ബിജെപി രണ്ടക്കം കടന്നാല് താന് ട്വിറ്റര് ഉപേക്ഷിക്കുമെന്ന് പ്രശാന്ത് കിഷോര് ട്വീറ്റില് വ്യക്തമാക്കുന്നു. ഈ ട്വീറ്റ് സൂക്ഷിച്ചുവെച്ചോളൂ എന്ന വെല്ലുവിളിയോടെയാണ് പ്രശാന്ത് കിഷോറിന്റെ വാക്കുകള്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates