ഗര്‍ഭിണിയായ വനംവകുപ്പ് ഉദ്യോഗസ്ഥയെ മര്‍ദ്ദിക്കുന്ന ദൃശ്യം 
India

ഗര്‍ഭിണിയായ വനംവകുപ്പ് ഉദ്യോഗസ്ഥയെ നിലത്തിട്ട് ചവിട്ടി, വലിച്ചിഴച്ചു; മുടിയില്‍ പിടിച്ച് വലിച്ചും ക്രൂരത- വീഡിയോ 

മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയായ വനംവകുപ്പ് ഉദ്യോഗസ്ഥയെ മുന്‍ ഗ്രാമമുഖ്യനും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയായ വനംവകുപ്പ് ഉദ്യോഗസ്ഥയെ മുന്‍ ഗ്രാമമുഖ്യനും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. യുവതിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ മുന്‍ ഗ്രാമമുഖ്യനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.

സത്താറ ജില്ലയിലാണ് സംഭവം. വനംവകുപ്പിന് വേണ്ടി തൊഴിലാളികള്‍ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രകോപനത്തിന് കാരണം. ഫോറസ്റ്റ് റേഞ്ചറേയാണ് മുന്‍ ഗ്രാമമുഖ്യന്‍ ജങ്കാറും ഭാര്യ പ്രതിഭ ജങ്കാറും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗര്‍ഭിണിയാണ് എന്നത് പോലും പരിഗണിക്കാതെ ക്രൂരമായാണ് ഇരുവരും ചേര്‍ന്ന് യുവതിയെ ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവാണ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

ഗ്രാമമുഖ്യനെ അറിയിക്കാതെ തൊഴിലാളികളെ മറ്റൊരു സൈറ്റിലേക്ക് ജോലിക്ക് വിട്ടതാണ് പ്രകോപനത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ച് ജങ്കാര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

മൂന്ന് മാസം ഗര്‍ഭിണിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥ. ഇത് പരിഗണിക്കാതെ യുവതിയെ ജങ്കാറും ഭാര്യയും ചേര്‍ന്ന് നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു. മുടിയില്‍ പിടിച്ച് വലിച്ച് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി