പ്രതീകാത്മക ചിത്രം 
India

ഗർഭിണിയെ കക്കൂസ് വൃത്തിയാക്കുന്ന ലോഷൻ കുടിപ്പിച്ചു കൊന്നു ; ഭർത്താവ് ഒളിവിൽ  

കൂടുതൽ സ്ത്രീധനം ലഭിക്കാനായി ഭാര്യ‌യെ സുന്ദരിയല്ലെന്നാരോപിച്ച് തുടർച്ചയായി ഉപദ്രവിച്ചിരുന്നു 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കക്കൂസ് വൃത്തിയാക്കുന്ന ലോഷൻ അകത്ത് ചെന്ന് ഗർഭിണി മരിച്ചു. യുവതിയുടെ ഭർത്താവാണ് ബലമായി ടോയ്ലറ്റ് ക്ലീനിങ് ലിക്വിഡ് കുടിപ്പിച്ചത്. ഭാര്യ മരിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. 

തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ വർണിയിലേ രാജ്പേട്ട് തണ്ട എന്ന സ്ഥലത്താണ് സംഭവം. ബുധനാഴ്ചയാണ് ഭർത്താവ് തരുൺ മരിച്ച കല്യാണിയെ നിർബന്ധിച്ച് ലോഷൻ കുടിപ്പിച്ചത്. നാല് വർഷം മുമ്പ് വിവാഹിതരായ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നാണ് റിപ്പോർട്ടുകൾ. നാല് മാസം മുമ്പ് കല്യാണി ഗർഭിണിയായപ്പോൾ മുതൽ കടുത്ത പീഡനമാണ് നേരിടുന്നത്. അവൾ സുന്ദരിയല്ലെന്നാരോപിച്ച് കൂടുതൽ സ്ത്രീധനം ലഭിക്കാനായി തുടർച്ചയായി ഉപദ്രവിച്ചിരുന്നു. 

ചൊവ്വാഴ്ച ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് തരുൺ കല്യാണിയെ ടോയ്‌ലറ്റ് ക്ലീനിംഗ് ലിക്വിഡ് കുടിക്കാൻ നിർബന്ധിച്ചു. ഇത് കഴിച്ചതോടെ കല്യാണിയുടെ നില ​ഗുരുതരമായി. സംഭവമറിഞ്ഞ് വീട്ടുകാർ യുവതിയെ നിസാമാബാദിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

തരുണിനും കുടുംബത്തിനുമെതിരെ കല്യാണിയുടെ ബന്ധുക്കൾ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ തരുണിനും രണ്ട് കുടുംബാംഗങ്ങൾക്കുമെതിരെ 302, 304-ബി, 498-എ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. പ്രതികൾ ഇപ്പോൾ ഒളിവിലാണ്. ഇവരെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കള്‍ ചെലവിട്ടു; കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

'സ്പൂഫ് അല്ല! ഒറ്റ രാത്രി കൊണ്ട് രാഷ്ട്രീയത്തിലിറങ്ങിയ ആളല്ല ദളപതി വിജയ്'; 'ടിഎൻ 2026' വിമർശനങ്ങൾ തള്ളി നടൻ

രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം; രമേഷ് പിഷാരടിക്കെതിരെ പരാതി

ചൂട് കാലത്തെ പൊടിശല്യം കുറയ്ക്കാനിതാ ചില മാര്‍ഗങ്ങള്‍

'കടുത്ത കാപട്യം, ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു'; സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ സ്റ്റാലിന്‍

SCROLL FOR NEXT