പ്രതീകാത്മക ചിത്രം 
India

ഗര്‍ഭിണിയായ രണ്ടാനമ്മ ഒന്‍പതുവയസുകാരിയെ പെട്ടിയില്‍ പൂട്ടിയിട്ടു; കൊലപാതകശ്രമത്തിന് കേസ്

രണ്ടാനമ്മ തന്നെ പെട്ടിയിലാക്കി പൂട്ടിയിടുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

മുസാഫര്‍ നഗര്‍:  ഒന്‍പതുവയസുകാരിയെ ഗര്‍ഭിണിയായ രണ്ടാനമ്മ പെട്ടിയിലാക്കിയ പൂട്ടിയിട്ട സംഭവത്തില്‍ കേസ് എടുത്തതായി പൊലീസ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. യുവതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് പെട്ടിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍ പെണ്‍കുട്ടിയെ കാണുകയായിരുന്നു. രണ്ടാനമ്മ തന്നെ പെട്ടിയിലാക്കി പൂട്ടിയിടുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

ഐപിസി 307 വകുപ്പ് പ്രകാരം കൊലപാതശ്രമത്തിനാണ് രണ്ടാനമ്മയായ ശില്‍പിക്കെതിരെ കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.യുവതിയായ സത്രീ ഗര്‍ഭിണിയാണ്. അതിനാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.  ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ കുട്ടിയുടെ പിതാവ് സോനുശര്‍മ ശില്‍പിയെ വിവാഹം കഴിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമായിരുന്നു രാധിക താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം