ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യുന്ന രാഷ്ട്രപതി പിടിഐ
India

ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത് രാഷ്ട്രപതി; വിഡിയോ

തിങ്കളാഴ്ച രാവിലെ കുംഭമേളയ്ക്ക് എത്തിയ ദ്രൗപദി മുര്‍മു അക്ഷയവത്, ബഡേ ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി.

Author : സമകാലിക മലയാളം ഡെസ്ക്

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ പങ്കെടുത്തും ത്രിവേണീ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയും രാഷ്ട്രപതി ദ്രൗപദി മുര്‍മു. തിങ്കളാഴ്ച രാവിലെ കുംഭമേളയ്ക്ക് എത്തിയ ദ്രൗപദി മുര്‍മു അക്ഷയവത്, ബഡേ ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു.

പ്രയാഗ്രാജില്‍ എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് സ്വീകരിച്ചു.

മഹാകുംഭമേളയ്ക്ക് എത്തിയ രാഷ്ട്രപതി
മഹാകുംഭമേളയ്ക്കായി എത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി സ്വീകരിക്കുന്നു,സമീപം ഗവര്‍ണര്‍

ജനുവരി 13 ന് ആരംഭിച്ച മഹാകുംഭമേള ലോകത്തിലെ ഏറ്റവും വലിയ ആത്മീയമായ ഒത്തുചേരലാണ്. ഫെബ്രുവരി 26ന് മഹാശിവരാത്രിയിലാണ് കുംഭമേള അവസാനിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

'പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോളും; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?'