ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് രാഷ്ട്രപതി പിടിഐ
India

ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് രാഷ്ട്രപതി; ആറാംഘട്ടത്തില്‍ സമ്മതിദാന അവകാശം വിനിയോഗിച്ച് പ്രമുഖര്‍

രാഷ്ട്രപതി ഭവന്‍ സമുച്ചയത്തിലെ ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലെ പിങ്ക് പോളിങ് ബൂത്തില്‍ ക്യൂനിന്നാണ് മുര്‍മു വോട്ട് രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ വോട്ടുരേഖപ്പെടുത്തി. രാജ്യതലസ്ഥാനത്ത് വോട്ടുരേഖപ്പെടുത്തിയ ശേഷം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും മഷിപുരട്ടിയ വിരലുകള്‍ ഉയര്‍ത്തിക്കാണിച്ചു. രാഷ്ട്രപതി ഭവന്‍ സമുച്ചയത്തിലെ ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലെ പിങ്ക് പോളിങ് ബൂത്തില്‍ ക്യൂനിന്നാണ് മുര്‍മു വോട്ട് രേഖപ്പെടുത്തിയത്. പിങ്ക് ബൂത്തുകള്‍ നിയന്ത്രിക്കുന്നത് വനിതാ ഓഫീസര്‍മാരാണ്.

ഭാര്യ സുധേഷ് ധന്‍കറിനൊപ്പമാണ് ഉപരാഷ്ട്രപതി പോളിങ് ബൂത്തില്‍ എത്തിയത്. ബൂത്തിലെ ആദ്യവോട്ടര്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആയിരുന്നു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് വോട്ട് ചെയ്തതിന് പിന്നാലെ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ നിരവധി കേന്ദ്രമന്ത്രിമാരും വോട്ട് രേഖപ്പെടുത്തി.

ആറാംഘട്ടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു വോട്ട് ചെയ്യുന്നു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആറാംഘട്ടത്തില്‍ ഉപരാഷ്ട്രപതിയും ഭാര്യയും വോട്ട് ചെയ്യുന്നു

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിര്‍മാണ്‍ ഭവനിലെ പോളിങ് ബൂത്തില്‍ രാവിലെ ഒന്‍പതരയോടെയാണ് വോട്ട് ചെയ്തത്. എഎപിയുടെ സോമനാഥ് ഭാരതിയാണ് ന്യൂഡല്‍ഹി സീറ്റില്‍ നിന്നുള്ള ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥി. ബിജെപിയുടെ ബാന്‍സുരി സ്വരാജാണ് എതിര്‍ സ്ഥനാനാര്‍ഥി. ഇത്തവണ കോണ്‍ഗ്രസും ആം ആദ്മിയും ഒരുമിച്ചാണ് ഡല്‍ഹിയില്‍ മത്സരിക്കുന്നത്. മൂന്നിടത്ത് കോണ്‍ഗ്രസും നാലിടത്ത് എഎപിയുമാണ് മത്സരിക്കുന്നത്.

ഭാര്യ സുധേഷ് ധന്‍കറിനൊപ്പമാണ് ഉപരാഷ്ട്രപതി പോളിങ് ബൂത്തില്‍ എത്തിയത്
രാഹുല്‍ ഗാന്ധിയും സോണിയയും പോളിങ് ബൂത്തില്‍

ആറാംഘട്ടത്തില്‍ 58 മണ്ഡലങ്ങളിലേക്കാണ് വിധിയെഴുത്ത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

സമ്മതിദാനവകാശം വിനിയോഗിച്ച ശേഷം സോണിയയും രാഹുലും മഷിപതിപ്പിച്ച വിരല്‍ ഉയര്‍ത്തിക്കാണിക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT