പ്രതീകാത്മക ചിത്രം 
India

പുരോഹിതൻ പള്ളിക്കുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം പ്രാർത്ഥന നടക്കുന്നതിനിടെ 

മുതിർന്ന പുരോഹിതരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പള്ളിക്കുള്ളിൽ പുരോഹിതൻ ജീവനൊടുക്കാൻ ശ്രമിച്ചു. നാസിക്കിലെ ഷാലിമാർ ചൗക്കിലുള്ള സെന്റ് തോമസ് ചർച്ചിലെ ഫാദർ ആനന്ദ് ആപ്‌തെ(61) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. മുതിർന്ന പുരോഹിതരുടെ മാനസിക പീഡനം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. 

പള്ളിയിൽ പ്രാർത്ഥന നടക്കുന്നതിനിടെയായിരുന്നു പുരോഹിതൻ ആത്മഹത്യാശ്രമം നടത്തിയത്. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. പള്ളിയിലുണ്ടായിരുന്നവർ ഉടൻ തീ അണച്ച് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ആനന്ദ് ആപ്‌തെയുടെ ശരീരത്തിൽ 15 ശതമാനത്തോളം പൊള്ളൽ ഏറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്. 

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നാസിക് ജില്ലാ ആശുപത്രിയിലെത്തി പുരോ​ഹിതന്റെ മൊഴിയെടുത്തു. മുതിർന്ന പുരോഹിതരുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യശ്രമമെന്ന് വ്യക്തമാക്കുന്നതാണ് മൊഴിയെന്നാണ് റിപ്പോർട്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു