പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ 
India

'സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയത്തില്‍ മാത്രമാണ് ജനങ്ങള്‍ക്ക് വിശ്വാസമെന്ന് തെളിഞ്ഞു'

രാജ്യത്തെ ജനങ്ങള്‍ അവരുടെ വിശ്വാസം ബിജെപിയിലാണെന്ന് വീണ്ടും ആവര്‍ത്തിച്ച് വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്നു സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയത്തില്‍ മാത്രമാണ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിശ്വാസമെന്നാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത്. 

രാജ്യത്തെ ജനങ്ങള്‍ അവരുടെ വിശ്വാസം ബിജെപിയിലാണെന്ന് വീണ്ടും ആവര്‍ത്തിച്ച് വ്യക്തമാക്കി. ബിജെപി വിജയിച്ച ഈ സംസ്ഥാനങ്ങളിലെ അമ്മമാര്‍, സഹോദരിമാര്‍, പെണ്‍മക്കള്‍, യുവ വോട്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് 
സ്‌നേഹവും വിശ്വാസവും അനുഗ്രഹവും ചൊരിഞ്ഞതിന് പ്രത്യേകം നന്ദി പറയുന്നു. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. 

നാലു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലാണ് ബിജെപി ശക്തമായ വിജയം നേടിയത്. രാജസ്ഥാനും ഛത്തീസ് ഗഡും കോണ്‍ഗ്രസിന്റെ പക്കല്‍ നിന്നും ബിജെപി അധികാരം തിരിച്ചു പിടിക്കുകയായിരുന്നു. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികാരം നേടാനായത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

21 പന്തില്‍ 52... അർധ സെഞ്ച്വറി 'റാഞ്ചി' സഞ്ജു!

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...