PM Narendra Modi’s foreign visits cost Centre Rs 350 cr since 21 x
India

നാല് വര്‍ഷം, 350 കോടി; മോദിയുടെ വിദേശയാത്രയുടെ ചെലവുകള്‍ പുറത്ത്

2025 മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള യാത്രയുടെ ബില്ലുകള്‍ ക്ലിയര്‍ ചെയ്യാത്തതിനാല്‍ ഈ കണക്ക് വ്യക്തമല്ല.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി മുന്നൂറ് കോടിയിലധികം രൂപയാണ് കേന്ദ്രം ചെലവിട്ടിരിക്കുന്നത്. ഇതിനൊപ്പം ഈ വര്‍ഷത്തെ യാത്രകളുടെ ചെലവ് കൂടി കണക്കാക്കിയാല്‍ ആകെ തുക 350 കോടി പിന്നിടുമെന്നും വിദേശകാര്യ മന്ത്രാവലയത്തിന്റെ കണക്കുകള്‍ പറയുന്നു.

പാര്‍ലമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്റെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം യാത്രാ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് മാത്രം 67 കോടി രൂപയാണ് ചെലവിട്ടത്. അമേരിക്ക, ഫ്രാന്‍സ്, മൗറീഷ്യസ്, തായ്‌ലന്റ്, ശ്രീലങ്ക, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു മോദിയുടെ യാത്രകള്‍. ഫെബ്രുവരിയിലെ ഫ്രാന്‍സ് - യുഎസ് യാത്രയ്ക്ക് മാത്രം 25,59,82,902 രൂപയാണ് ചെലവിട്ടത്. ഇതില്‍ യുഎസ് യാത്രയ്ക്ക് മാത്രം 16,54,84,302 രൂപ ചെലവ് വന്നിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

ഏപ്രിലിലെ തായ്‌ലന്റ്, ശ്രീലങ്ക യാത്രകള്‍ക്ക് 9 കോടി രൂപയാണ് ചെലവായത്. ഇതേമാസം നടത്തിയ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിന് 15,54,03,792.47 രൂപയും ചെലവിട്ടു. മൗറീഷ്യസ് (മാര്‍ച്ച് 11-12), സൈപ്രസ്, കാനഡ, ക്രൊയേഷ്യ (ജൂലൈ 15-19), ഘാന, ട്രിനിഡാഡ് & ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ (ജൂലൈ 2-9) തുടങ്ങിയ രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളുടെ ബില്ലുകളില്‍ ക്ലിയര്‍ ചെയ്യാത്തിട്ടില്ലാത്തതിനാല്‍ കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

2024ല്‍ പ്രധാനമന്ത്രിയുടെ യുഎഇ - ഖത്തര്‍ സന്ദര്‍ശനത്തിനായ 3,14,30,607 ചെലവഴിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനത്തിന് (മാര്‍ച്ച് 22-23) 4,50,27,271 രൂപ, ഇറ്റലി സന്ദര്‍ശനത്തിന് (ജൂണ്‍ 13-14) 14,36,55,289 രൂപ, ഓസ്ട്രിയ - 4,35,35,765 രൂപ, റഷ്യ- 5,34,71,726 രൂപ. പോളണ്ട് (10,10,18,686 രൂപ), ഉക്രെയ്ന്‍ (2,52,01,169 രൂപ), ബ്രൂണൈ 5,0247,410 രൂപ, സിംഗപ്പൂര്‍ 7,75,21,329 രൂപയും ചെലവിട്ടു. ഇതേ വര്‍ഷം സെപ്തംബറിലെ യുഎസ് സന്ദര്‍ശനത്തിനായി 15,33,76,348 രൂപയാണ് ചെലവ്. ഒക്ടോബറില്‍ ലാവോ ലാവോ ഡിപിആര്‍ സന്ദര്‍ശനത്തിനായി 3,00,73,096 രൂപയും, റഷ്യന്‍ യാത്രയ്ക്കായി 10,74,99,171 രൂപയും ചെലവഴിച്ചു.

2024 നവംബറില്‍ നടത്തിയ യാത്രകളില്‍ നൈജീരിയ 4,46,09,640, ബ്രസീല്‍ 5,51,86,592, ഗയാന 5,45,91,495 എന്നിങ്ങനെയാണ് ചെലവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറിലെ കുവൈറ്റ് സന്ദര്‍ശനത്തിന് സര്‍ക്കാര്‍ 2,54,59,263 കോടി രൂപയും ചെലവഴിച്ചു. 2023 മെയ് 19 മുതല്‍ ഡിസംബര്‍ 1 വരെ പ്രധാനമന്ത്രി 11 രാജ്യങ്ങളിലേക്ക് ആറ് സന്ദര്‍ശനങ്ങള്‍ നടത്തി. ജപ്പാന്‍ (17,19,33,365 രൂപ), ഓസ്ട്രേലിയ (6,06,92,057 രൂപ), യുഎസ് (22,89,68,509 രൂപ), ഫ്രാന്‍സ് (13,74,81,530 രൂപ), ദക്ഷിണാഫ്രിക്ക (6,11,37,355 രൂപ), യുഎഇ (4,28,88,197 രൂപ) എന്നിങ്ങനെയാണ് ഈ യാത്രകള്‍ക്കുള്ള ചെലവ്.

Prime Minister Narendra Modi’s foreign visits between 2021 and July 2025 incurred a cost of nearly Rs 300 crore.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT