പ്രതീകാത്മക ചിത്രം 
India

'ഫോം പൂരിപ്പിക്കാന്‍' അവധി ദിവസം സ്‌കൂളിലേക്ക് വിളിച്ചുവരുത്തി; 17കാരിക്ക് നേരെ ലൈംഗികാതിക്രമം, പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ 

ഉത്തര്‍പ്രദേശില്‍ 17കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 17കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. തനിക്ക് നേരെ ഉണ്ടായ ദുരനുഭവം 17കാരി മാതാപിതാക്കളോട് വെളിപ്പെടുത്തിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

അമേഠിയിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പ്രിന്‍സിപ്പലിന്റെ ലൈംഗികാതിക്രമം നേരിട്ടതെന്ന് പൊലീസ് പറയുന്നു. അപേക്ഷാഫോം പൂരിപ്പിക്കാന്‍ എന്ന വ്യാജേന 17കാരിയെ അവധി ദിവസം പ്രിന്‍സിപ്പല്‍ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നാണ് ലൈംഗികാതിക്രമം നടന്നതെന്ന് പൊലീസ് പറയുന്നു. 

വീട്ടിലെത്തിയ പെണ്‍കുട്ടി നടന്ന സംഭവം വീട്ടുകാരോട് തുറന്നുപറയുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പോക്‌സോ അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT