പ്രതീകാത്മക ചിത്രം 
India

ട്രെയിനില്‍ വച്ച് 25കാരിയെ കയറിപ്പിടിച്ചു; അടിവസ്ത്രങ്ങള്‍ നെഞ്ചോട് ചേര്‍ത്തു; എന്‍ബിസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ച നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ഔറംഗബാദ്: ട്രെയിനില്‍ വച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ച നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു. 34കാരനായ ഉദ്യോഗസ്ഥനെതിരെ 25കാരി നല്‍കിയ പരാതിയിലാണ് നടപടി. 

മുംബൈ ബ്രാഞ്ചിലെ ഓഫീസറായ ദിനേഷ് ചവാനാണ് യുവതിയോട് അപമര്യാദയായി പെരുമാറിയതെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. പരാതിക്കാരിയായ യുവതി പൂനെയില്‍ നിന്നും ഹൈദരബാദിലേക്ക് വരികയായിരുന്നു. കോടതി വിചാരണയ്ക്കായി യുവതി വരുന്നതിനിടെയാണ് ലൈംഗികമായി അതിക്രമിക്കപ്പെട്ടതെന്നും യുവതി പറഞ്ഞു.

യുവാവ് അതിക്രമിച്ച് കയറിപ്പിടിച്ചെന്നും ബാഗില്‍ നിന്ന് തന്റെ അടിവസ്ത്രം എടുത്ത് അയാളുടെ നെഞ്ചാട് ചേര്‍ത്തുവച്ചതായും പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി റെയില്‍വെ പൊലീസ്് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

SCROLL FOR NEXT