അരവിന്ദ് കെജരിവാൾ  ഫയൽ
India

ജാമ്യം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ്; കെജരിവാള്‍ സുപ്രീംകോടതിയിലേയ്ക്ക്

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് തിങ്കളാഴ്ച കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയേക്കും.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഇഡിയുടെ അപേക്ഷയില്‍ അന്തിമ വിധി ഉണ്ടാകുന്നത് വരെയാണ് ഡല്‍ഹി ഹൈക്കോടതി കെജരിവാളിന്റെ ജാമ്യം സ്റ്റേ ചെയ്തത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് തിങ്കളാഴ്ച കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയേക്കും.

റോസ് അവന്യൂ കോടതിയിലെ അവധിക്കാല ജഡ്ജി ന്യായ് ബിന്ദു കെജ്രിവാളിന് വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കെജരിവാള്‍ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച സ്റ്റേ അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ കെജരിവാളിനുള്ള ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT