പ്രതീകാത്മക ചിത്രം 
India

വിമാനത്തില്‍ വച്ച് യുവതിയായ ഡോക്ടറെ കയറിപ്പിടിച്ചു; പ്രൊഫസര്‍ അറസ്റ്റില്‍

ഡല്‍ഹി - മുംബൈ വിമാനത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. 47കാരനായ പ്രൊഫസറാണ് അറസ്റ്റിലായത്. 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിമാനത്തില്‍ വച്ച് യുവതിയായ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച
കേസില്‍ പ്രൊഫസര്‍ അറസ്റ്റില്‍. ഡല്‍ഹി - മുംബൈ വിമാനത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. 47കാരനായ പ്രൊഫസറാണ് അറസ്റ്റിലായത്. 

രാവിലെ അഞ്ചരയ്ക്ക് പറന്നുയര്‍ന്ന വിമാനത്തില്‍ 24കാരിയായ ഡോക്ടറും പ്രതിയായ പ്രൊഫസറും അടുത്തടുത്തായിരുന്നു ഇരുന്നത്. മുംബൈയിലെത്തുന്നതിന് മുന്‍പായി പ്രൊഫസര്‍ തന്നെ അനുചിതമായി സ്പര്‍ശിക്കുകയായിരുന്നെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ യുവതി വിവരം വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതിയെ  മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പ്രൊഫസര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചതായും സംഭവത്തില്‍ അന്വേഷണം പുരോമഗിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT