പ്രതീകാത്മക ചിത്രം 
India

പൊതുമേഖല ബാങ്കുകളെ പൂര്‍ണമായി സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; വരുന്ന സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും

പൊതുമേഖല ബാങ്കുകളെ പൂര്‍ണമായി സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളെ പൂര്‍ണമായി സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ വരുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

1970ലെ ബാങ്കിങ് നിയമം അനുസരിച്ച് പൊതുമേഖല ബാങ്കുകളില്‍ കേന്ദ്രസര്‍ക്കാരിന് കുറഞ്ഞത് 51 ശതമാനമെങ്കിലും ഓഹരിപങ്കാളിത്തം വേണം. ഇതില്‍ ഭേദഗതി വരുത്താനാണ് ഒരുങ്ങുന്നത്. നേരത്തെ ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 26 ശതമാനമായി കുറച്ച് സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചത്. പിന്നീട് ഘട്ടം ഘട്ടമായി ഓഹരികള്‍ വിറ്റഴിച്ച് പൂര്‍ണമായി ബാങ്കുകളെ സ്വകാര്യവത്കരിക്കാം എന്നതാണ് പദ്ധതി. 

എന്നാല്‍ ഒറ്റയടിക്ക് സമ്പൂര്‍ണ സ്വകാര്യവത്കരണം നടത്തുന്നത് ഉള്‍പ്പെടെ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനെ കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.നിക്ഷേപകരുടെ താത്പര്യം കണക്കിലെടുത്താണ് സമ്പൂര്‍ണ സ്വകാര്യവത്കരണത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. പൊതുമേഖല ബാങ്കുകളെ പൂര്‍ണമായി സ്വകാര്യവത്കരിച്ചാല്‍ നിക്ഷേപകരുടെ താത്പര്യം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തിവരികയാണ്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം എന്നുമുതല്‍ എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ശൈത്യകാല സമ്മേളനത്തില്‍ ബാങ്കിങ് നിയമ ഭേദഗതി ബില്‍ ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT