പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ 
India

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

അഭിഭാഷകനായ നിഖില്‍ സറഫിന്റെ പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ സിബിഐ അന്വേഷണം നടത്താന്‍ പഞ്ചാബ് ഹൈക്കോടതി ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, സര്‍ക്കാര്‍ നയങ്ങളില്‍ സ്വാധീനം, ടെന്‍ഡറുകള്‍, ആയുധ ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പഞ്ചാബ് ഡിജിപിക്ക് അയച്ച മൂന്ന് കത്തുകളില്‍ ഉന്നയിച്ചിരുന്നത്.

സിബിഐ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, ജസ്റ്റിസ് രോഹിത് കപൂര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു. പഞ്ചാബ് സര്‍ക്കാരും പൊലീസും അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിക്ക് പൂര്‍ണ സഹകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ആവശ്യമാണെന്ന് ബെഞ്ച് വ്യക്തമാക്കി. 'ഈ വിഷയത്തില്‍ പഞ്ചാബ് പൊലീസ് ഇതുവരെ സ്വീകരിച്ച നടപടികളില്‍ കോടതി തൃപ്തരല്ല. അതിനാല്‍ നിലവിലെ കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നതാണ് ഉചിതം. സിബിഐ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോകണം,' ബെഞ്ച് പ്രസ്താവിച്ചു.

അഭിഭാഷകനായ നിഖില്‍ സറഫിന്റെ പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മുഖ്യമന്ത്രിയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇഡി പഞ്ചാബ് ഡിജിപിക്ക് അയച്ച കത്തുകളില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ സ്വന്ത്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഒഎസ്ഡി രാജ്ബീര്‍ സിങ് ഗുമാന്‍ ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്. സ്ഥലംമാറ്റത്തിന് കൈക്കൂലി, സര്‍ക്കാര്‍ നയങ്ങളില്‍ സ്വാധീനം, ടെന്‍ഡറുകള്‍, തുടങ്ങി വിവിധ മേഖലകളിലെ ക്രമക്കേടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഒഎസ്ഡിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇഡി അയച്ച കത്തുകളില്‍ പഞ്ചാബ് പൊലീസ് അനുയോജ്യമായ നടപടിയെടുത്തില്ലെന്ന് ഹര്‍ജിക്കാരനായ സറഫ് കോടതിയെ അറിയിച്ചു. എന്നാല്‍, പൊതുതാല്പര്യ ഹര്‍ജിയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. പൊലീസ് വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

Punjab HC hands over ED's 'cash-for-transfers' probe against CM Mann's office to CBI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'​ആനന്ദങ്ങൾക്ക് നന്ദി ലിയോ'! മെസിയുടെ അർജന്റീന ജേഴ്സിയിലെ അവസാന മത്സരം നാളെ

ജെഫ്രി ആര്‍ച്ചര്‍ അന്തരിച്ചു; ഡിസിസി ഓഫീസ് ആക്രമണത്തില്‍ ബിജെപി നേതാക്കള്‍ അറസ്റ്റില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇനി 'ടി20 വെടിക്കെട്ട്'! ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

'ഉടുമ്പ് എത്തിയാല്‍ സ്ഥിതി വഷളാകും'; മന്ത്രി എത്തുംമുന്‍പെ 'കസ്റ്റഡിയില്‍'