രാഹുലിനും അര്‍ധ സെഞ്ച്വറി; കലക്കൻ തുടക്കം, കിടിലൻ മറുപടി!

ഒന്നാം ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ മികച്ച തുടക്കമിട്ട് ഇന്ത്യ
Yashasvi Jaiswal KL Rahul batting
Yashasvi Jaiswal, KL Rahulx
Updated on: 
1 min read

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ മികച്ച ബാറ്റിങുമായി ഇന്ത്യ. ന്യൂസിലന്‍ഡിനെ 368 റണ്‍സില്‍ പുറത്താക്കി ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെന്ന നിലയില്‍. ന്യൂസിലന്‍ഡിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനി 209 റണ്‍സ് കൂടി മതി.

ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും കെഎല്‍ രാഹുലും ചേര്‍ന്നു മിന്നും തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. യശസ്വി ആക്രമണ മൂഡിലും കെഎല്‍ രാഹുല്‍ പ്രതിരോധിച്ചും കളിച്ചതോടെ കിവി ബൗളര്‍മാര്‍ ഹതാശരായി. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 130 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സെഞ്ച്വറിയിലേക്ക് നീങ്ങുന്നതിനിടെയാണ് ജയ്‌സ്വാളിന്റെ അപ്രതീക്ഷിത പുറത്താകല്‍. യശസ്വി 89 പന്തില്‍ 16 ഫോറുകള്‍ സഹിതം 85 റണ്‍സ് വാരിയാണ് മടങ്ങിയത്. താരത്തിന്റെ 14ാം ടെസ്റ്റ് അര്‍ധ സെഞ്ച്വറിയാണിത്. മാറ്റ് ഹെന്റിയാണ് സെഞ്ച്വറിയിലേക്ക് നീങ്ങിയ ഇന്ത്യന്‍ ഓപ്പണറെ മടക്കി കിവികള്‍ക്ക് ആശ്വാസം നല്‍കിയത്.

Yashasvi Jaiswal KL Rahul batting
'സെഞ്ച്വറി, സെഞ്ച്വറി, സെഞ്ച്വറി'... അപൂര്‍വ റെക്കോര്‍ഡില്‍ ഗ്ലെന്‍ ഫിലിപ്‌സും!

പിന്നാലെ കെഎല്‍ രാഹുലും അര്‍ധ സെഞ്ച്വറി നേടി. കളി നിര്‍ത്തുമ്പോള്‍ രാഹുല്‍ 116 പന്തില്‍ 5 ഫോറുകള്‍ സഹിതം 52 റണ്‍സുമായി ക്രീസില്‍ തുടരുന്നു. 35 പന്തില്‍ 3 ഫോറുകള്‍ സഹിതം 16 റണ്‍സുമായി ദേവ്ദത്ത് പടിക്കലാണ് രാഹുലിനൊപ്പം ക്രീസിലുള്ളത്. രാഹുലിന്റെ 22ാം ടെസ്റ്റ് അര്‍ധ സെഞ്ച്വറിയാണിത്.

നേരത്തെ ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ ക്യാംപിലേക്ക് പോരാട്ടം നയിച്ച ഹെന്റി നിക്കോള്‍സും ഗ്ലെന്‍ ഫിലിപ്‌സും ഒഴികെയുള്ള കിവി ബാറ്റര്‍മാര്‍ക്കൊന്നും രണ്ടാം ദിനത്തിലും ക്രീസില്‍ നില്‍ക്കാനായില്ല. നിക്കോള്‍സ് 175 റണ്‍സുമായി പുറത്താകാതെ നിന്നു. 21 ഫോറുകള്‍ സഹിതമാണ് താരത്തിന്റെ മികച്ച ബാറ്റിങ്. ഗ്ലെന്‍ ഫിലിപ്‌സ് 118 റണ്‍സുമായി മടങ്ങി. താരം 14 ഫോറുകള്‍ പറത്തി.

ആദ്യ ദിനത്തില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രിത് ബുംറ രണ്ടാം ദിവസം ഒരു വിക്കറ്റ് കൂടി നേടി മൊത്തം നേട്ടം 4 വിക്കറ്റാക്കി. ആകാശ് ദീപ് 3 വിക്കറ്റുകളും അന്‍ഷുല്‍ കാംബോജ് 2 വിക്കറ്റുകളും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.

Yashasvi Jaiswal KL Rahul batting
2 അർധ സെഞ്ച്വറികൾ, ആന്ധ്രയ്ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്
Yashasvi Jaiswal KL Rahul batting
ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത്
Summary

India had a good day with both bat and ball in the first Test against New Zealand. After bowling the hosts out for 368, India reached 159 for 1 at stumps, with Yashasvi Jaiswal and KL Rahul scoring half-centuries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER