

ജൊഹന്നാസ്ബര്‍ഗ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടത്തിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി നിലവിലെ ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ 9 വിക്കറ്റിന് വിജയിച്ചതോടെയാണ് അവര്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി തലപ്പത്തെത്തിയത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സൈക്കിളില്‍ 8 ടെസ്റ്റില്‍ 6 വിജയങ്ങളും രണ്ട് തോല്‍വിയുമാണ് പ്രോട്ടീസിനുള്ളത്.
72 പോയിന്റും 75 പോയിന്റ് ശതമാനവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക്. ന്യൂസിലന്‍ഡിന് 72.22 ആണ് പോയിന്റ് ശതമാനം. ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. അവര്‍ 69.23 ആണ് പോയിന്റ് ശതമാനം. നാലാം സ്ഥാനത്ത് ഇന്ത്യയാണ്. 51.52 ആണ് ഇന്ത്യയുടെ പോയിന്റ് ശതമാനം.
നിലവില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് നടക്കുന്നുണ്ട്. ഈ മത്സരത്തിലെ ഫലം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ന്യൂസിലന്‍ഡിന് ഒന്നാം സ്ഥാനത്തേക്ക് കയറാം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് സ്വന്തമാക്കിയാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറും.
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 9 വിക്കറ്റിനാണ് പ്രോട്ടീസ് വിജയം പിടിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ലക്ഷ്യത്തിലെത്തി.
ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 400 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 168 റണ്‍സുമാണ് നേടിയത്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 557 റണ്‍സ് നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates