പ്രതീകാത്മക ചിത്രം 
India

ആട്ടിൻ കൂട്ടത്തെ കാണിച്ചു തരാമെന്ന് പറഞ്ഞ് കാട്ടിലെത്തിച്ചു; 17കാരിയെ പീഡനത്തിന് ഇരയാക്കി; യുവാവ് ഒളിവിൽ; കേസ്

ആട്ടിൻ കൂട്ടത്തെ കാണിച്ചു തരാമെന്ന് പറഞ്ഞ് കാട്ടിലെത്തിച്ചു; 17കാരിയെ പീഡനത്തിന് ഇരയാക്കി; യുവാവ് ഒളിവിൽ; കേസ്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ആട്ടിൻ കൂട്ടത്തെ കാണിച്ചുതരാമെന്ന് പറഞ്ഞ് 17കാരിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. പഞ്ചാബിലെ ദേരാ ബസ്സിയിലാണ് സംഭവം. പരാതിയിൽ ആട്ടിടയനായ ഗുരി എന്ന യുവാവിനെതിരേ പൊലീസ് കേസെടുത്തു. 

പെൺകുട്ടിയുടെ അമ്മ നടത്തുന്ന ചായക്കടയിൽ രണ്ട് മാസങ്ങൾക്ക് മുമ്പാണ് പ്രതിയായ ഗുരി ആദ്യമായി എത്തിയത്. ഇതിനു ശേഷം യുവാവ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. ചായക്കടയിൽ വരുമ്പോഴെല്ലാം തന്നോട് ഗുരി സംസാരിച്ചിരുന്നുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. 

പിന്നാലെ ആട്ടിൻകൂട്ടത്തെ കാണിക്കാമെന്ന് പറഞ്ഞ് ഗുരി പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. എന്നാൽ ഇതിനു പകരം സമീപമുള്ള കാട്ടിലേക്കാണ് പ്രതി കുട്ടിയെ കൊണ്ടുപോയത്. അവിടെവച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാൽ വീട്ടുകാരെ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. 

സംഭവത്തിന് ശേഷം പെൺകുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തു പറഞ്ഞത്. പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിലുള്ള പ്രതിയെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം