Inder Kaur social media
India

പഞ്ചാബി ഗായിക കനാലില്‍ മരിച്ച നിലയില്‍; തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം

മെയ് 13-ന് വൈകുന്നേരം 8:30 ഓടെ ഇന്ദര്‍ കൗര്‍ തന്റെ ഫോര്‍ഡ് ഫിഗോ കാറില്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലുധിയാന: പഞ്ചാബി ഗായിക ഇന്ദര്‍ കൗറിനെ (യശീന്ദര്‍ കൗര്‍) കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാനയ്ക്ക് സമീപം നീലോണ്‍ കനാല്‍ പരിസരത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. ആറു ദിവസം മുമ്പ് ഇന്ദര്‍ കൗറിനെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയതായി കുടുംബം ആരോപിച്ചിരുന്നു.

മെയ് 13-ന് വൈകുന്നേരം 8:30 ഓടെ പലചരക്ക് സാധനങ്ങള്‍ വാങ്ങാനായി ഇന്ദര്‍ കൗര്‍ തന്റെ ഫോര്‍ഡ് ഫിഗോ കാറില്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു, പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് സഹോദരന്‍ ജ്യോതീന്ദര്‍ സിങ് പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.

ഇന്ദര്‍ കൗറിന്റെ തിരോധാനത്തില്‍, ഗായികയെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്ന ഭലൂര്‍ സ്വദേശിയായ സുഖ്വീന്ദര്‍ സിംഗിനെ കുടുംബം സംശയിച്ചിരുന്നു. സുഖ്വീന്ദറിന്റെ വിവാഹാഭ്യര്‍ത്ഥന ഇന്ദര്‍ നിരസിച്ചതിനെത്തുടര്‍ന്ന്, യുവതിയോട് അയാള്‍ക്ക് വ്യക്തി വൈരാഗ്യമുണ്ടായിരുന്നതായും കുടുംബം പറയുന്നു. ഇന്ദറിനെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് സുഖ്വീന്ദര്‍ കാനഡയില്‍ നിന്ന് പഞ്ചാബിലേക്ക് വന്നതെന്നും അവര്‍ ആരോപിച്ചു.

സുഖ്വീന്ദറും കൂട്ടാളികളും ചേര്‍ന്ന് വഴിയില്‍ വെച്ച് ഇന്ദര്‍ കൗറിനെ തടഞ്ഞുനിര്‍ത്തുകയും, തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലില്‍ തള്ളി. പിന്നാലെ അയാള്‍ കാനഡയിലേക്ക് കടന്നുകളഞ്ഞതായും കുടുംബം ആരോപിക്കുന്നു. മെയ് 15-ന് സുഖ്വീന്ദര്‍ സിംഗിനും കൂട്ടാളി കരംജിത് സിംഗിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.

Punjabi singer Inder Kaur's body found in canal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലക്ക് 'പമ്പ' , സണ്ണി ജോസഫിന് 'അശോക'; മന്ത്രി മന്ദിരങ്ങൾ അനുവദിച്ചു

ഓറഞ്ച് ക്യാപ് പോര് കടുപ്പം! ക്ലാസന്‍ ഒന്നാം സ്ഥാനത്ത്, ഒറ്റ റണ്‍ കുറവില്‍ സായ് സുദര്‍ശന്‍ തൊട്ടുപിന്നില്‍

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് ; 22 മുതൽ പ്രാബല്യത്തിൽ

മന്ത്രിസഭയിലെ 'ഹെൽത്തിക്കുട്ട'നാണ് റോജി എം ജോൺ, ഭക്ഷണം എന്നും വീക്ക്നെസ് എന്ന് പികെ ബഷീർ; മന്ത്രിമാരും ഭക്ഷണ വിശേഷങ്ങളും

തോളില്‍ പിടിക്കാന്‍ ശ്രമിച്ച് ഷാഹിദ്; കൈ തട്ടി മാറ്റി രശ്മിക; നായകനും നായികയും പിണക്കത്തിലോ?; ചര്‍ച്ചയായി വിഡിയോ

SCROLL FOR NEXT