ചിത്രം: ട്വിറ്റര്‍ 
India

ഹെല്‍മെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്തു; മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച് പൊലീസ്

താന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍, കൂടുതല്‍ മര്‍ദിച്ചെന്നും ദേബാനന്ദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


സമില്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച് പൊലീസ്. ഹെല്‍മെറ്റ് ധരിക്കാതിരന്നത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ രണ്ട് പൊലീസുകാര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയന്ത് ദേബാനന്ദ് എന്നയാളെയാണ് പൊലീസ് പൊതുജന മധ്യത്തില്‍ മര്‍ദിച്ചത്. 

കൂടുതല്‍ പൊലീസുകാരെ വിളിച്ചു വരുത്തുകയും ഇദ്ദേഹത്തെ ബലമായി പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ എത്തിയ പൊലീസുകാരോട്, ഇത് എന്ത് സന്ദേശമാണ് ജനത്തിന് നല്‍കുക എന്ന് ചോദിച്ചതിനാണ് തന്നെ പൊലീസ് മര്‍ദിച്ചതെന്ന് ദേബാനന്ദ് പറഞ്ഞു. ഇതാണ് താന്‍ ചെയ്ത ഏക തെറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

താന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍, കൂടുതല്‍ മര്‍ദിച്ചെന്നും ദേബാനന്ദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ദേബാനന്ദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അസം പൊലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2