രാധാരവി, നയൻതാര /ഫയല്‍ ചിത്രം 
India

നയന്‍താരയ്‌ക്കെതിരെ 'മോശം' പരാമര്‍ശവുമായി രാധാരവി വീണ്ടും ; ഡിഎംകെയിലെ ഉന്നതനുമായി 'പിടിപാട്' ; നടനെതിരെ രൂക്ഷവിമര്‍ശനം ( വീഡിയോ)

ഡിഎംകെയ്ക്ക് നയന്‍താര ആരാണ് ?. അവര്‍ ഡിഎംകെയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആണോ ?

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : നടി നയന്‍താരയ്‌ക്കെതിരെ അശ്ലീലപരാമര്‍ശവുമായി നടന്‍ രാധാരവി. ബിജെപി-എഐഎഡിഎംകെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാധാരവി നയന്‍താരയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും, നയന്‍താരയ്ക്ക് ഉദയനിധി സ്റ്റാലിനുമായുള്ള ബന്ധം മൂലമാകാം തന്നെ ഡിഎംകെയില്‍ നിന്നും പുറത്താക്കിയതെന്നുമാണ് രാധാരവി ആരോപിച്ചത്. 

ഏതാനും വര്‍ഷം മുമ്പ് ഡിഎംകെയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു സിനിമാ പോസ്റ്ററുമായി ബന്ധപ്പെട്ട് രാധാരവി നയന്‍താരക്കെതിരെ മോശം പരാമര്‍ശം നടത്തിയിരുന്നു. ഇത് വിവാദമായതോടെ പാര്‍ട്ടി രാധാരവിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു.

ഇത്തവണ ബിജെപി-എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനിടെയാണ് രാധാരവി പഴയ സംഭവം വീണ്ടും പറഞ്ഞത്. വലിയ നടപടി എടുക്കാന്‍ മാത്രം താന്‍ നയന്‍താരയെ മോശമാക്കി ഒന്നും പറഞ്ഞിരുന്നില്ല. ഡിഎംകെയ്ക്ക് നയന്‍താര ആരാണ് ?. അവര്‍ ഡിഎംകെയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആണോ ?.  

മോശമായി പറഞ്ഞു എന്നാരോപിച്ച് പുറത്താക്കിയത് നയന്‍താരയ്ക്ക് ഉദയനിധിയുമായി അത്ര അടുത്ത ബന്ധമുള്ളതിനാലാകും. അതിന് താനെന്ത് ചെയ്യാനാണ്. തന്നെ പുറത്താക്കിക്കൊണ്ടുള്ള കത്ത് ലഭിക്കുന്നതിന് മുമ്പു തന്നെ താന്‍ പാര്‍ട്ടിയില്‍ നിന്നും രാജിക്കത്ത് കൊടുത്തെന്നും രാധാരവി പറഞ്ഞു.

രാധാരവിയുടെ അശ്ലീലചുവയോടെയുള്ള പരാമര്‍ശത്തിനെതിരെ ഗായിക ചിന്‍മയി രംഗത്തെത്തി. പരസ്യമായി അസഭ്യം പുലമ്പുന്ന, ദുര്‍മാര്‍ഗിയായ ഇയാളെ എങ്ങനെ പാര്‍ട്ടികള്‍ താരപ്രചാരകനായി കൊണ്ടു നടക്കുന്നു എന്ന് ചിന്‍മയി ട്വിറ്റര്‍ കുറിപ്പില്‍ ചോദിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം