Rahul gandhi file
India

യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രീണിപ്പിക്കാനാണ് നീക്കമെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നാലെയാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: യുപിഐ വഴിയുള്ള പണമിടപാടുകള്‍ക്ക് ഫീസ്് ഈടാക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. യുപിഐ പണമിടപാടുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജ് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മോദി ജനങ്ങള്‍ക്ക് മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങുവെന്നും നട്ടെല്ലോടെ എഴുന്നേറ്റ് നില്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു. എഐസിസി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ തീരുമാനമനുസരിച്ച് യുപിഐ ഇടപാടുകള്‍ക്ക് 2000 രൂപയ്ക്ക് മുകളില്‍ 0.4 ശതമാനം ചാര്‍ജ് ഈടാക്കാന്‍ സാധിക്കും. ഇത് സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുമെങ്കിലും സാധാരണക്കാരെ ദോഷകരമായി ബാധിക്കുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. യുപിഐ വഴിയുള്ള പണമിടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമായി തുടരണമെന്നും, സര്‍ക്കാര്‍ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഏര്‍പ്പെടുത്തിയത് വിദേശ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ തള്ളി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രീണിപ്പിക്കാനാണ് നീക്കമെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നാലെയാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ത്യയുടെ യുപിഐ നയപരമായ തീരുമാനങ്ങള്‍ 'സ്വതന്ത്രമായാണ്' എടുക്കുന്നതെന്നും, ഉപഭോക്താക്കള്‍ക്ക് ഇത് സൗജന്യമായി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

ഈ മാറ്റം വിദേശ സ്വാധീനം മൂലമാണെന്ന പ്രതിപക്ഷ ആരോപണം വസ്തുതാ വിരുദ്ധമാണ്. സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ചെലവുകുറഞ്ഞതുമായ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം കെട്ടിപ്പടുക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണെന്നും ഇന്ത്യയുടെ യുപിഐ നയപരമായ തീരുമാനങ്ങള്‍ സ്വതന്ത്രമായാണ് കൈക്കൊള്ളുന്നതെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.

Rahul Gandhi asks PM Modi to roll back 'UPI tax' immediately

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ

'അതീവ വിചിത്രമായ ആശയമായിപ്പോയി സതീശൻ സർ!': ഹരിത മുഖ്യമന്ത്രിയായപ്പോൾ പരിസ്ഥിതിബോധം ക്ലിഫ് ഹൗസിൽ താമസമായി എന്ന് തോന്നുന്നു'; ശ്രീദേവി എസ് കർത്ത

'അവൾക്ക് എന്നോട് തീവ്രമായ പ്രണയം! അപകടത്തിൽ രക്ഷിക്കാൻ ഞാൻ മാത്രേ ഉള്ളൂ', എന്താണ് ഇറോട്ടോമാനിയ എന്ന വിചിത്ര മനോരോ​ഗം?

വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവ പണം അടച്ച് ഉപയോഗിക്കാം; യുഎഇയില്‍ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍