രാഹുല്‍ ഗാന്ധി സൂറത്ത് കോടതിയില്‍ എത്തിയപ്പോള്‍ 
India

അപകീര്‍ത്തിക്കേസ്; അപ്പീലുമായി രാഹുല്‍ നേരിട്ടു കോടതിയില്‍; ജാമ്യം 13വരെ നീട്ടി; വീഡിയോ

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരും സഹോദരി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. 

സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി. സൂറത്ത് സിജഎം കോടതിയാണ് ജാമ്യം നീട്ടിയത്. ശിക്ഷാവിധിക്കെതിരെ രാഹുല്‍ ഇന്ന് കോടതിയില്‍ നേരിട്ടെത്തി അപ്പീല്‍ നല്‍കിയിരുന്നു. രാഹുലിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റി. കുറ്റക്കാരനെന്ന് കണ്ടെത്തി തന്നെ രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മാര്‍ച്ച് 23ലെ ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പിലീലെ ആവശ്യം.

ഹര്‍ജി നല്‍കാനായി എത്തിയ രാഹുല്‍ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിമാരും സഹോദരി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കളും അനുഗമിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗല്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പടെ നിരവധി നേതാക്കളും ഒപ്പമുണ്ടായിരുന്നു. രാഹുല്‍ഗാന്ധിയുടെ സൂറത്ത് സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കോടതിക്ക് പരിസരത്തും വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്. രാഹുല്‍ എത്തിയതോടെ കോടതിക്ക് ചുറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടി.

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിനിടെ രാഹുല്‍, മോദി സമുദായ നാമമുള്ളവരെ മുഴുവന്‍ അവഹേളിച്ചെന്ന ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയുടെ പരാതിയില്‍ എടുത്ത കേസിലാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അദ്ദേഹത്തെ ശിക്ഷിച്ചത്. ഉത്തരവിന് പിന്നാലെ രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരുന്നു.പറ്റ്‌നയില്‍ ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഏപ്രില്‍ 12ന് രാഹുല്‍ ഗാന്ധിയോടു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

SCROLL FOR NEXT