രാഹുല്‍ ഗാന്ധി 
India

സാമ്പത്തിക സര്‍വേയുമായി ബന്ധപ്പെട്ട പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് സമന്‍സ്

ജനുവരി 7 ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.

Author : സമകാലിക മലയാളം ഡെസ്ക്

ബറെയ്‌ലി: ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലെ സാമ്പത്തിക സര്‍വേയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. ബറെയ്‌ലിയിലെ സെഷന്‍സ് കോടതിയാണ് സമന്‍സ് അയച്ചത്. ജനുവരി 7 ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.

അഖിലേന്ത്യാ ഹിന്ദു മഹാസംഘ് സംഘടനയുടെ മണ്ഡല്‍ പ്രസിഡന്റ് പങ്കജ് പതക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസയച്ചത്. ആഗസ്റ്റില്‍ രാഹുലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പങ്കജ് സിജെഎം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷ ആഗസ്റ്റ് 27ന് തള്ളിയതോടെ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

'രാജ്യത്തെ ആകെ ജനസംഖ്യയില്‍ ദുര്‍ബല വിഭാഗങ്ങളുടെ ശതമാനം കൂടുതലാണെങ്കിലും, അവരുടെ സ്വത്തിന്റെ ശതമാനം വളരെ കുറവാണെന്നും ഉയര്‍ന്ന ജനസംഖ്യയുള്ളവര്‍ക്ക് കൂടുതല്‍ സ്വത്ത് ആവശ്യപ്പെടാം' എന്നും രാഹുല്‍ പറഞ്ഞതായാണ് ഹര്‍ജിയിലെ ആരോപണം.

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗ്ഗ വിദ്വേഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരാമര്‍ശമാണിതെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു. സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വിതയ്ക്കാന്‍ രാഹുല്‍ ബോധപൂര്‍വം ശ്രമിച്ചുവെന്നും പങ്കജ് ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT