രാഹുല്‍ ഗാന്ധി  ഫെയ്സ്ബുക്ക്
India

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

തോല്‍വി ഭയന്ന് അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്ന് ബിജെപി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുപിയിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടു. സോണിയാ ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പത്രികാ സമര്‍പ്പണ വേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണു​ഗോപാൽ, യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ റായ്ബറേലിയില്‍ രാഹുല്‍ റോഡ്‌ഷോയും നടത്തും.

രാഹുല്‍ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കണമെന്ന് യുപി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു വരുന്ന കാര്യമാണെന്ന് യുപി കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായ് പറഞ്ഞു. രാഹുലിന്റെ യുപിയിലെ സ്ഥാനാര്‍ത്ഥിത്വം ഹിന്ദി ഭൂമിയിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. രാഹുല്‍ പോരാളിയാണ്. അദ്ദേഹത്തിന് പിന്നോട്ടുപോകാനാവില്ല. ഇന്ത്യ മുന്നണി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അജയ് റായ് അഭിപ്രായപ്പെട്ടു.

അതേസമയം റായ്ബറേലിയില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ രാഹുലിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. തോല്‍വി ഭയന്ന് അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഒളിച്ചോടി. കൂടുതല്‍ വിജയസാധ്യതയുള്ള മണ്ഡലം തേടി പോയെന്ന് ബിജെപി പരിഹസിച്ചു. ഇത്രയും വര്‍ഷം അമേഠിയെ കബളിപ്പിച്ച് രാഹുല്‍ഗാന്ധി വയനാട്ടിലേക്ക് പോയി. ഇപ്പോള്‍ വയനാടിനെയും കബളിപ്പിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎന്‍ജി വിലയും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വര്‍ധന

കുട്ടികളിൽ എങ്ങനെ നല്ല ഭക്ഷണശീലങ്ങൾ വളർത്താം ?

'സൗദിയും പാകിസ്ഥാനും ഉൾപ്പെടെ ഇസ്രയേലിനെ അം​ഗീകരിക്കണം'; പുതിയ ഉടമ്പടി മുന്നോട്ടുവെച്ച് ട്രംപ്

'വിജയ്‌യോട് എനിക്ക് അസൂയ തോന്നി, കട്ടൗട്ട് വച്ച് അദ്ദേഹം മുഖ്യമന്ത്രിയായി; 15 വർഷമായിട്ട് ഞാൻ തെരുവുകളിൽ അലഞ്ഞു നടക്കുന്നു'

'അമ്മയുടെ ദോഷം മാറ്റാന്‍ പൂജ', പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ചു; മന്ത്രവാദി പിടിയില്‍

SCROLL FOR NEXT