രാഹുൽ ​ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയിൽ പിടിഐ ചിത്രം
India

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളില്‍ പര്യടനം തുടരുന്നു; സിപിഎം പങ്കെടുത്തേക്കും

ബസിലും പദയാത്രയുമായിട്ടാകും രാഹുലിന്റെ പര്യടനം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്നും പശ്ചിമ ബംഗാളില്‍ പര്യടനം തുടരും. ബസിലും പദയാത്രയുമായിട്ടാകും രാഹുലിന്റെ പര്യടനം. സുജാപൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

ബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് പോര് രൂക്ഷമാകുന്നതിനിടെയാണ് രാഹുലിന്റെ പര്യടനം. സിപിഎം നേതാക്കള്‍ ഇന്ന് യാത്രയില്‍ പങ്കെടുത്തേക്കും. രാഹുല്‍ ഗാന്ധി മൂര്‍ഷിദാബാദില്‍ അടക്കം പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നുണ്ട്.

സ്വാതന്ത്ര്യവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കാന്‍ ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുമിച്ച് പോരാടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം വ്യക്തമാക്കിയിരുന്നു. ബംഗാളില്‍ ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജനം തകര്‍ത്തത് കോണ്‍ഗ്രസ് ആണെന്ന് മമത കുറ്റപ്പെടുത്തുന്നു.

ഇന്നലെ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിന്റെ കാറിന് നേര്‍ക്ക് ബംഗാള്‍-ബിഹാര്‍ അതിര്‍ത്തിയില്‍ വെച്ച് കല്ലേറുണ്ടായിരുന്നു. തുറന്ന കാറിനു നേരെയായിരുന്നു ആക്രമണം. രാഹുലിന് സുരക്ഷ ഒരുക്കുന്നതില്‍ ബംഗാള്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായതായും കോണ്‍ഗ്രസ് ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന