രാമേശ്വര്‍ ശര്‍മ, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി 
India

രാഹുല്‍ ഗാന്ധിയുടെ അമ്മയും സഹോദരി ഭര്‍ത്താവും ക്രിസ്ത്യാനികള്‍; ഹിന്ദു രക്തമല്ല; വര്‍ഗീയ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

Author : സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍:ഹിന്ദു ദൈവങ്ങളെ അപമാനിച്ചതില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ. മാപ്പ് പറഞ്ഞില്ലെങ്കില്‍ രാഹുലിന് എതിരെ കേസു കൊടുക്കുമെന്നും ഭോപ്പാലില്‍ നിന്നുള്ള എംഎല്‍എയായ രാമേശ്വര്‍ ശര്‍മ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും കുടുംബത്തിനും എതിരെ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളും ബിജെപി എംഎല്‍എ നടത്തി. 

' രാഹുല്‍ ഗാന്ധിയില്‍ ഹിന്ദു രക്തമില്ല. രാഹുലിന്റെ അമ്മയും സഹോദരി ഭര്‍ത്താവും ക്രിസ്ത്യാനികളാണ്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നത് നിര്‍ത്തണം.'- ശര്‍മ പറഞ്ഞു. 

'രാഹുലും അദ്ദേഹത്തിന്റെ മുന്‍തലമുറക്കാരും ഹിന്ദുക്കളല്ല. ഞങ്ങള്‍ ഹിന്ദു എന്ന് അറിയപ്പെടുന്നതില്‍ ലജ്ജിക്കുന്നില്ല. നെഹ്‌റുവിന്റെ കീഴിലാണ് രാജ്യം രണ്ടായി വിഭജിക്കപ്പെട്ടത്. ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. ആര്‍എസ്എസ് രൂപംകൊണ്ടതില്‍ ദൈവത്തോട് നന്ദി പറയുന്നു'- ശര്‍മ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഖാർഗെയുടെ വേദിയിലെ ശുദ്ധികലശം ക്രിമിനൽ കുറ്റം; എഫ്ഐആർ ഇടാൻ പ്രധാനമന്ത്രി നിർദ്ദേശിക്കണം': രാഹുൽ ഗാന്ധി

നിറയെ യാത്രക്കാരുമായി സുഖകരമായ യാത്ര, കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍; റെനോ ട്രൈബര്‍ അപ്‌ഡേറ്റ് പതിപ്പ് ലോഞ്ച് സെപ്റ്റംബര്‍ അവസാനം

'ഇടുക്കിയുടെ ആത്മാവിനെ മുറിച്ചുമാറ്റരുത്'; മൂവാറ്റുപുഴ ജില്ലാ രൂപീകരണ നീക്കത്തിനെതിരെ കേരള കോൺഗ്രസ് (ജോസഫ്)

നാദാപുരത്ത് വൻ കവർച്ച; 92 ഐഫോണുകൾ ഉൾപ്പെടെ 80 ലക്ഷം രൂപയുടെ മൊബൈലുകൾ കവർന്നു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 766 lottery result