രാഹുൽ ​ഗാന്ധി/ ഫെയ്സ്ബുക്ക് 
India

അപകീർത്തി കേസ്; ​രാഹുലിന്റെ ഹർജി ഇന്ന് ​ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും

ഹൈക്കോടതിയിൽ നിന്നും സ്റ്റേ ലഭിച്ചാൽ രാഹുലിന് ലോക്സഭാ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അപകീർത്തി കേസിൽ കേൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ഹർജി ഇന്ന് ​ഗുജറാത്ത് കോടതി പരി​ഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ് അപ്പീൽ പരി​ഗണിക്കുക. ബുധനാഴ്ച വാദം കേൾക്കേണ്ടിയിരുന്ന ജസ്റ്റിസ് ​ഗീത ​ഗോപി കേസിൽ നിന്നും പിന്മാറിയിരുന്നു. ഇതേ തുടർന്നാണ് കേസിന്റെ വാദം കേൾക്കാൻ പുതിയ ബെഞ്ചിനെ നിയോ​ഗിച്ചത്.

അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതിയുടെ വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് നീക്കം. സ്റ്റേ ലഭിച്ചാൽ രാഹുലിന് ലോക്സഭാ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും.

2019 പെതുതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നടത്തിയ മോദി പരാമർശത്തിൽ മാർച്ച് 23നാണ് മജിസ്ട്രേറ്റ് കോടതി രാഹുൽ ​ഗാന്ധിക്ക് രണ്ട് വർഷത്തെ തടവു ശിക്ഷയ്‌ക്ക് വിധിച്ചത്. തുടർന്ന് ലോക്‌സഭയിൽ അയോ​ഗ്യനാക്കപ്പെട്ട അദ്ദേഹം ഏപ്രിൽ മൂന്നിന് സെഷൻസ് കോടതിയെ സമീപിക്കുകയും ഹർജി തീർപ്പാക്കും വരെ ജാമ്യം ലഭിക്കുകയുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു