രാഹുല്‍ ഗാന്ധി എക്‌സ്
India

ഇല്‍ഹാന്‍ ഒമറുമായുള്ള കൂടിക്കാഴ്ച; വിദേശത്തെ രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ ദുഷിച്ചതെന്ന് ബിജെപി

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രതിപക്ഷ നേതാവ് ഇന്ത്യാ വിരുദ്ധ നിയമ നിര്‍മാതാവുമായി കൂടിക്കാഴ്ച നടത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി. യുഎസ് കോണ്‍ഗ്രസ് അംഗം

ഇല്‍ഹാന്‍ ഒമര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് ബിജെപിയുടെ ആരോപണം. നേരത്തെ രാഹുല്‍ ഗാന്ധി ബാലിശമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നതെങ്കില്‍ ഇന്ന് വിദേശത്ത് ഇന്ത്യാ വിരുദ്ധമായ നിലപാടുകളോടെ ഇപ്പോള്‍ കൂടുതല്‍ അപകടരമായ ദുഷിച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി ആരോപിച്ചു

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രതിപക്ഷ നേതാവ് ഇന്ത്യാ വിരുദ്ധ നിയമ നിര്‍മാതാവുമായി കൂടിക്കാഴ്ച നടത്തുന്നത്. സിഖ് സമുദായത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകളെ പിന്തുണച്ചിരിക്കുന്നത് ഖലിസ്ഥാനി ഭീകരവാദിയും സിഖ് ഫോര്‍ ദജസ്റ്റിസ് സംഘടനയുടെ സഹസ്ഥാപകനായ ഗുര്‍പത്‌വന്ത് പന്നൂന്‍ ആണ് രംഗത്തെത്തിയിരിക്കുന്നതെന്ന് ഓര്‍ക്കണം. ഇന്ത്യാ വിരുദ്ധരുടെ പട്ടികയില്‍ പുതിയ സുഹൃത്തിനെ ചേര്‍ത്തുവെന്നും ബിജെപി നേതാവ് ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുസ്ലീം ബ്രദര്‍ഹുഡിനോടും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി നേരിട്ടോ അല്ലാതെയോ അനുഭാവം പ്രകടിപ്പിക്കുന്ന നിരവധി പ്രസ്താവനകള്‍ അവര്‍ നടത്തിയിട്ടുണ്ട്. ഖലിസ്ഥാന്‍ കശ്മീരിനെ പിന്തുണച്ചയാളാണ് ഇല്‍ഹാന്‍ ഒമര്‍.

നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി യുഎസിലേയ്ക്ക് പോയത്. എന്നാല്‍ ഇല്‍ഹാന്‍ ഒമറുമായുള്ള രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ചയെ സംബന്ധിച്ച വിവാദങ്ങള്‍ കോണ്‍ഗ്രസ് പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

SCROLL FOR NEXT