ഫോട്ടോ: ട്വിറ്റർ 
India

കരുത്തുകാട്ടി ഷിൻഡേ; രാഹുൽ നർവേക്കർ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ

164 വോട്ടുകൾ നേടിയാണ് നർവേക്കർ വിജയമുറപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി എംഎഎൽഎ രാഹുൽ നർവേക്കർക്ക് വിജയം. 164 വോട്ടുകൾ നേടിയാണ് നർവേക്കർ വിജയമുറപ്പിച്ചത്.

മഹാവികാസ് ആഘാഡി സ്ഥാനാർഥിയായി ശിവസേന എംഎൽഎ രാജൻ സാൽവിയാണ് മത്സരിച്ചത്. അദ്ദേഹത്തിന് 106 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. 

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തിയത്. എഴുന്നേറ്റ് നിന്ന് ഓരോ അം​ഗങ്ങളായി വോട്ടു ചെയ്യുന്ന രീതിയാണ് സഭയിൽ അവലംബിച്ചത്. 

ശിവസേനയുടെ മുൻ നേതാവായിരുന്നു രാഹുൽ. 2014ൽ അദ്ദേഹം പാർട്ടി വിട്ട് എൻസിപിയിൽ ചേർന്നു. പിന്നീട് 2019ലാണ് അദ്ദേഹം ബിജെപിയിൽ എത്തിയത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

അഭിഷേകിന്റെ കന്നി സെഞ്ച്വറി; രഞ്ജിയിൽ കേരളം പൊരുതുന്നു

ഒന്നാം ഇന്നിങ്സിൽ 515 റൺസ്; പിടിമുറുക്കി കേരളം

ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ