രാഹുൽ ​ഗാന്ധി/ പിടിഐ 
India

രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാത്രി സമരത്തിന്

പകല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്ന എംഎല്‍എമാര്‍ സഭ പിരിഞ്ഞാലും, അടുത്ത ദിവസം രാവിലെ വരെ അവിടെ തുടരും

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയില്‍ രാത്രിസമരം നടത്തും. സഭയ്ക്കുള്ളില്‍ തിങ്കളാഴ്ച രാത്രി മുഴുവന്‍ സമരം നടത്താനാണ് തീരുമാനം. 

പകല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്ന എംഎല്‍എമാര്‍ സഭ പിരിഞ്ഞാലും, അടുത്ത ദിവസം രാവിലെ വരെ അവിടെ തുടരും. എല്ലാ എംഎല്‍എമാരും സമരത്തില്‍ പങ്കെടുക്കണമെന്ന് നിയമസഭ കക്ഷി നേതാവ് ശെല്‍വപെരുന്തഗൈ നിര്‍ദേശം നല്‍കി. 

രാവിലെ കറുത്ത വേഷം ധരിച്ചെത്തി രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് 18 എംഎല്‍എമാരാണുള്ളത്. ഇതില്‍ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്ന എംഎല്‍എ ഇളങ്കോവന്‍ ഒഴികെയുള്ളവര്‍ സമരത്തില്‍ പങ്കാളികളാകും. 

രാഹുലിനെതിരായ സമരത്തില്‍ സഖ്യകക്ഷിയായ ഡിഎംകെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ രാത്രി സമരത്തില്‍ പങ്കെടുക്കുമോ എന്ന് ഡിഎംകെ വ്യക്തമാക്കിയിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍