സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് 
India

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; കണക്കില്‍പ്പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി. ആറ് കോടി 42 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ ലോട്ടറി സമ്മാനം ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

രണ്ട് ദിവസം മുന്‍പാണ് സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ഇഡി റെയ്ഡ് നടന്നത്. തമിഴ്‌നാട്ടില്‍ പത്തിലധികം ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍ണായക രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂര്‍, പശ്ചിമ ബംഗാള്‍, മേഘാലയ,രാജസ്ഥാന്‍ തുടങ്ങി ആറ് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.

മുംബൈ, ദുബായ്, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ നിക്ഷേപത്തിന്റെ രേഖകള്‍ കിട്ടി. മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിംസ് കമ്പനി നിയമവിരുദ്ധ ഇടപാടുകള്‍ നടത്തി. വ്യാജ ലോട്ടറി ടിക്കറ്റുകള്‍ വ്യാപകമായി വിറ്റഴിച്ചതായി കണ്ടെത്തി. ലോട്ടറി വിപണി നിയമവിരുദ്ധ ഇടപാടുകളിലൂടെ പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്നാണ് ഇഡി കണ്ടെത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി