ലാല്‍ ബഹാദൂര്‍ ശാസ്ത്രി, നിതീഷ് കുമാര്‍  
India

'എന്ത് സംഭവിച്ചാലും, തുടരാമെന്ന് ആരും കരുതരുത്'; ട്രെയിന്‍ അപകടത്തിനു പിന്നാലെ രാജി, ചരിത്രം

അപകടത്തെ റെയില്‍വേ മന്ത്രി നിസാരവത്കരിച്ചു എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

പതിനായിരങ്ങള്‍ തിങ്ങി നിറഞ്ഞ റെയില്‍ വേ സ്റ്റേഷനില്‍ തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കുന്ന അറിയിപ്പ് ഉണ്ടാകുന്നു. പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലും പതിനെട്ട് ജീവനുകള്‍ പൊലിയുന്നു. റെയില്‍വേ അധികൃതരുടെ അശ്രദ്ധയും വീഴ്ചയുമാണെന്ന് വ്യക്തമാക്കുന്നതാണ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടം. രാജ്യത്തെ നടുക്കിയ അപകടത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു.

ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ് രാജിവയ്ക്കണം എന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. അപകടത്തെ റെയില്‍വേ മന്ത്രി നിസാരവത്കരിച്ചു എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. രാജ്യത്തിന്റെ ജീവ നാഡിയാണ് റെയില്‍ വേ സംവിധാനം. അതില്‍ ഉണ്ടാകുന്ന വീഴ്ചകളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച ചില നേതാക്കള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലുണ്ട്.

'എന്റെ ശരീരം ചെറുതും ശബ്ദം മൃദുവുമാണ്, എനിക്ക് വളരെയൊന്നും പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ആളുകള്‍ വിശ്വസിക്കാന്‍ സാധ്യതയുണ്ട്' എന്ന വാചകങ്ങളുമായി റെയില്‍വേ മന്ത്രി സ്ഥാനം രാജിവച്ച ലാല്‍ ബഹാദൂര്‍ ശാസ്ത്രിയില്‍ തുടങ്ങുന്നതാണ് സ്വതന്ത്ര ഇന്ത്യയിലെ 'ധാര്‍മികതയുടെ പേരിലുള്ള' രാജികളുടെ ചരിത്രം.

ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കും തിരക്കും

ലാല്‍ ബഹാദൂര്‍ ശാസ്ത്രി

1956 ല്‍ നടന്ന രണ്ട് വലിയ ട്രെയിന്‍ അപകടങ്ങളായിരുന്നു അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി രാജി വയ്ക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങളിലേക്ക് നയിച്ചത്.

ആധുനിക തെലങ്കാനയുടെ ഭാഗമായ മഹ്ബൂബ്‌നഗറില്‍ 1956 സെപ്തംബര്‍ രണ്ടിന് ട്രെയിന്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടമായിരുന്നു ഇതില്‍ ആദ്യത്തേത്. കനത്ത മഴയെ തുടര്‍ന്ന് റെയില്‍ വേ പാലം തകരുകയും ട്രെയില്‍ പുഴയിന്‍ വീണുമായിരുന്നു അപകടം ഉണ്ടായത്. 125 പേരാണ് അന്ന് ആ അപകടത്തില്‍ മരിച്ചത്.

ഇതേവര്‍ഷം നവംബറില്‍ വീണ്ടും ഒരു ട്രെയിന്‍ അപകടം നടന്നു. തമിഴ്‌നാട്ടിലെ അരിയല്ലൂരിലും പാലം തകര്‍ന്ന് ട്രെയിന്‍ പുഴയില്‍ വീഴുകയായിരുന്നു. 150 പേരാണ് ആ അപകടത്തില്‍ കൊല്ലപ്പെട്ടത്.

മഹ്ബൂബ്‌നഗര്‍ അപകടത്തിന് പിന്നാലെ തന്നെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശാസ്ത്രി അന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് രാജിക്കത്ത് നല്‍കിയെങ്കിലും സ്വീകരിക്കപ്പെട്ടില്ല.

തൊട്ടടുത്തമാസം വീണ്ടും ട്രെയില്‍ അപകടം ഉണ്ടായതോടെ ശാസ്ത്രി രാജി എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതോടെ ജവഹര്‍ലാല്‍ നെഹ്‌റുവും രാജി സ്വീകരിക്കാന്‍ തയ്യാറായി. ഇതിന് ശേഷമാണ് ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ 'ധാര്‍മിക' രാജി എന്ന പതിവിന് തുടക്കമായതും.

ജവഹര്‍ലാല്‍ നെഹ്‌റു

ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ രാജി വലിയ തോതില്‍ പ്രശംസിക്കപ്പെട്ടു. 'എന്റെ ശരീരം ചെറുതും ശബ്ദം മൃദുവമാണ്, ഇക്കാരണങ്ങളാല്‍ താന്‍ ശക്തനല്ലെന്ന് ആളുകള്‍ വിശ്വസിക്കാന്‍ സാധ്യതയുണ്ട്' എന്നായിരുന്നു അന്ന് ശാസ്ത്രി നെഹ്‌റുവിനോട് പറഞ്ഞത്. 'ശാരീരികമായി ശക്തനല്ലെങ്കിലും, ആന്തരികമായി ദുര്‍ബലനല്ലെന്ന് ഞാന്‍ കരുതുന്നു' എന്നായിരുന്നു ഇതിന് നെഹ്‌റു നല്‍കിയ മറുപടി.

ശാസ്ത്രിയുടെ രാജിയെ കുറിച്ചുള്ള നെഹ്‌റുവിന്റെ വാക്കുകളും പിന്നീട് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ' ടെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിയായി അദ്ദേഹത്തെ ഞാന്‍ കാണുന്നില്ല, എന്നാല്‍ ഭരണഘടനാപരമായ ഔചിത്യത്തിന്റെ വീക്ഷണകോണില്‍ നിന്ന് ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തീരുമാനം മാതൃകയാണ്. എന്ത് സംഭവിച്ചാലും, അത് ബാധിക്കപ്പെടാതെ നമുക്ക് തുടരാന്‍ കഴിയുമെന്ന് ആരും കരുതരുത്,' എന്നായിരുന്നു നെഹ്‌റുവിന്റെ വാക്കുകള്‍.

നിതീഷ് കുമാര്‍

നിതീഷ് കുമാര്‍ (1999)

1999 ഓഗസ്റ്റ് രണ്ടിന് പശ്ചിമ ബംഗാളിലെ ഗൈസാലില്‍ ഉണ്ടായ ടെയില്‍ ദുരന്തമായിരുന്നു അന്നത്തെ എന്‍ഡിഎ സര്‍ക്കാരിലെ റെയില്‍വേ മന്ത്രിയായിരുന്ന നിതീഷ് കുമാറിന്റെ രാജിയിലേക്ക് നയിച്ചത്. എതിര്‍ദിശയില്‍ വന്ന ബ്രഹ്മപുത്ര മെയിലും അവധ് അസം എക്‌സ്പ്രസും ഗൈസാല്‍ സ്റ്റേഷനില്‍ വെച്ച് കൂട്ടിയിടിക്കുയായിരുന്നു. സിഗ്‌നലിങ്ങിലെ പിശക് ആയിരുന്നു അപകട കാരണം അപകടത്തില്‍ 290 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗൈസാല്‍ ട്രെയിനപകടത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മൂന്നാം അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിലെ സമതാ പാര്‍ട്ടിയില്‍ നിന്നുള്ള കേന്ദ്രറെയില്‍വേ മന്ത്രിയായ നിതീഷ് കുമാര്‍ രാജിവെക്കുകയായിരുന്നു.

മുഖ്യമന്ത്രി മമത ബാനർജി

മമത ബാനര്‍ജി (2000)

2020 ല്‍ നടന്ന രണ്ട് വലിയ ട്രയിന്‍ അപകടങ്ങളെ തുടര്‍ന്നായിരുന്നു അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന മമത ബാനര്‍ജി രാജി പ്രഖ്യാപിച്ചത്. എന്നാല്‍ മമതയുടെ രാജി അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് സ്വീകരിച്ചില്ല.

സുരേഷ് പ്രഭു (2017)

2017 ഓഗസ്റ്റില്‍ നാല് ദിവസങ്ങള്‍ക്കിടയില്‍ ട്രെയിന്‍ അപകടങ്ങളായിരുന്നു സുരേഷ് പ്രഭുവിന്റെ രാജി തീരുമാനത്തിലേക്ക് നയിച്ചത്. കലിങ്ക ഉത്കല്‍ എക്‌സ്പ്രസ് മുസഫറാനഗറില്‍ വച്ച് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചിരുന്നു. ദിവസങ്ങള്‍ക്കിടെ ഉത്തര്‍ പ്രദേശിലെ അരാരിയയില്‍ 80 പേരുടെ മരണത്തിനിടയായ ഔരയ്യ ട്രെയിന്‍ അപകടവുമായിരുന്നു പ്രധാന സംഭവങ്ങള്‍.

അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേഷ് പ്രഭു രാജി സന്നദ്ധത അറിയിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് സുരേഷ് പ്രഭുവിന് വ്യവസായ - വ്യാപാര മന്ത്രാലയത്തിന്റെ ചുമതല നല്‍കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

SCROLL FOR NEXT